കായികം

സൂപ്പർ ഓവറിൽ ബാറ്റേന്തി പ്രിയ ശിഷ്യൻ, സമ്മർദ്ദം സഹിക്കാനായില്ല; ആ സൂപ്പർ സിക്സറിന് പിന്നാലെ ജിമ്മി നീഷമിന്റെ മുൻ പരിശീലകൻ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവറില്‍ ന്യൂസിലന്‍ഡ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി ഓള്‍റൗണ്ടര്‍ ജിമ്മി നീഷം ഷോട്ടുകള്‍ തൊടുത്തുകൊണ്ടിരുന്നപ്പോള്‍ മറുവശത്ത് നീഷമിൻ്റെ പ്രിയപ്പെട്ട കോച്ച് ഡേവിഡ് ​ഗോർഡൻ സമ്മർദ്ദം താങ്ങാനാവാതെ മരിച്ചു. നീഷമിൻ്റെ ഹൈസ്കൂൾ പരിശീലകനായിരുന്നു ഗോർഡൻ. സൂപ്പർ ഓവറിലെ നീഷമിൻ്റെ സൂപ്പർ സിക്സർ കണ്ട ശേഷമായിരുന്നു ഗോർഡന്റെ വിയോ​ഗം. 

ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ​ഗോർഡനെ. കളി കാണുന്നതിനിടയിൽ അദ്ദേഹം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതു പോലെ തോന്നിയതായി നേഴ്സ് പറഞ്ഞതായി മകൾ ലിയോണി പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. നീഷം സിക്സർ അടിക്കുന്നതു കണ്ടാണ് അദ്ദേഹം മരിച്ചതെന്നാണ് ലിയോണി പറഞ്ഞത്. അച്ഛന്‍ ആഗ്രഹിച്ച പോലെതന്നെ ഒരു മരണമാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും ലിയോണി കൂട്ടിച്ചേര്‍ത്തു.

മുൻ പരിശീലകന്റെ വിയോ​ഗത്തിൽ തന്റെ അനുശോചനം രേഖപ്പെടുത്തി നീഷം ട്വീറ്റ് ചെയ്തിരുന്നു. ക്രിക്കറ്റിനോടുള്ള ഗോര്‍ഡന്റെ പ്രിയം അദ്ദേഹത്തിന് കീഴില്‍ പരിശീലനം നേടിയവരിലേക്ക് പടര്‍ന്ന് പിടിക്കുന്ന ഒന്നായിരുന്നെന്ന് നിഷം കുറിച്ചു. ഗോര്‍ഡന്‍ അഭിമാനത്തോടെയാണ് വിടവാങ്ങയിതെന്ന് വിശ്വസിക്കുന്നതായും നീഷം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ