കായികം

ലോകകപ്പ് തട്ടിയെടുത്ത വില്ലന്‍, എന്നിട്ടും സ്‌റ്റോക്ക്‌സിനെ 'ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയര്‍' ആയി നാമനിര്‍ദേശം ചെയ്ത് കീവീസുകാര്‍

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ത്ത് നിലയുറപ്പിക്കുകയായിരുന്നു ബെന്‍ സ്റ്റോക്ക്‌സ്. സ്‌റ്റോക്ക്‌സിന്റെ ചെറുത്ത് നില്‍പ്പില്ലായിരുന്നു എങ്കില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലും കീവീസിന് നിരാശരായി മടങ്ങേണ്ടി വരുമായിരുന്നില്ല. തങ്ങളുടെ സ്വപ്‌നങ്ങളെല്ലാം തകര്‍ത്തിട്ടും ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയറായി സ്റ്റോക്ക്‌സിനെ നാമനിര്‍ദേശം ചെയ്തിരിക്കുകയാണ് കിവീസുകാര്‍. 

ന്യൂസിലാന്‍ഡിന്റെ 241 എന്ന സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത് സ്‌റ്റോക്ക്‌സിന്റെ 84 റണ്‍സ് എടുത്ത മാച്ച് വിന്നിങ് ഇന്നിങ്‌സായിരുന്നു. സൂപ്പര്‍ ഓവറിലും കളി തങ്ങളുടെ കയ്യില്‍ നിന്ന് വിട്ടുപോവുന്നില്ലെന്ന് സ്‌റ്റോക്ക്‌സ് ഉറപ്പിച്ചു. ന്യൂസിലാന്‍ഡിലായിരുന്നു സ്റ്റോക്ക്‌സ് ജനിച്ചത്. പന്ത്രണ്ട് വയസ് വരെ താരം ജീവിച്ചതും അവിടെ. 

ന്യൂസിലാന്‍ഡിന് വേണ്ടി റഗ്ബി ലീഗ് കളിച്ച താരമായിരുന്നു സ്റ്റോക്ക്‌സിന്റെ പിതാവ് ജെറാഡ്. സ്റ്റോക്ക്‌സ് പിന്നെയങ്ങോട്ട് ഇംഗ്ലണ്ടില്‍ തുടര്‍ന്നെങ്കിലും താരത്തിന്റെ മാതാപിതാക്കള്‍ ക്രൈസ്റ്റ്ചര്‍ച്ചിലേക്ക് മടങ്ങിയിരുന്നു. ''കീവീസിന് വേണ്ടി സ്റ്റോക്ക്‌സ് കളിക്കുന്നില്ലെങ്കിലും, ക്രൈസ്റ്റ്ചര്‍ച്ചില്‍ ജനിച്ചു, കുടുംബം ഇപ്പോഴും മവോരി പിന്തുടര്‍ച്ചക്കാരായി ഇവിടെ കഴിയുന്നു എന്നിവയെല്ലാം പരിഗണിച്ചാല്‍ ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയറായി സ്റ്റോക്ക്‌സ് തെരഞ്ഞെടുക്കപ്പെട്ടേക്കാം'' എന്നാണ് ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയര്‍ ജഡ്ജ് കാമറോണ്‍ ബെന്നറ്റ് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം