കായികം

ലോകകപ്പ് ടീമിലെടുത്ത മായങ്കിനെ ഒഴിവാക്കി, ഗില്ലും ടീമിലില്ല; ഇതെന്ത് സെലക്ഷനെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അടുത്ത ലോകകപ്പ് മുന്‍പില്‍ കണ്ടുള്ള മുന്നൊരുക്കങ്ങള്‍ ഈ ലോകകപ്പ് അവസാനിക്കുമ്പോള്‍ തന്നെ തുടങ്ങണം എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ ആവശ്യം. വിന്‍ഡിസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഭാവി മുന്‍പില്‍ കാണുന്നുമുണ്ട് സെലക്ടര്‍മാര്‍. എന്നാല്‍, ചില യുവതാരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്യുകയാണ് ആരാധകരിപ്പോള്‍.

മായങ്ക് അഗര്‍വാള്‍ എന്തുകൊണ്ട് വിന്‍ഡിസ് പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിച്ചില്ല എന്നതാണ് ആരാധകരുയര്‍ത്തുന്ന ചോദ്യങ്ങളില്‍ ഒന്ന്. വിജയ് ശങ്കറിന് പരിക്കേറ്റതോടെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് എത്തിയ മായങ്ക് അഗര്‍വാളിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തെന്നും ആരാധകര്‍ ചോദിക്കുന്നു. 

കേദാര്‍ ജാദവ് ടീമില്‍ തുടരുന്നതാണ് പല ആരാധകരേയും പ്രകോപിപ്പിക്കുന്ന മറ്റൊരു കാര്യം. കെ.എല്‍.രാഹുല്‍ ഫോം വീണ്ടെടുത്ത് ടീമിലേക്ക് എത്തിയതോടെയാണ് ടീമിലിടം നേടാന്‍ ശുഭ്മാന്‍ ഗില്ലിന് കാത്തിരിക്കേണ്ടി വരുന്നതെന്ന് വിന്‍ഡിസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ചീഫ് സെലക്ടര്‍ പറഞ്ഞു. 

വിജയ് ശങ്കറിന് ലോകകപ്പില്‍ പരിക്ക് പറ്റിയ സമയത്ത് തന്നെ രാഹുലിനും പരിക്ക് ഭീഷണി വന്നിരുന്നു. ബൗണ്ടറി ലൈനില്‍ വീണ രാഹുലിന് പരിക്ക് ഭീഷണി വന്നതോടെ രാഹുലിന് തുടര്‍ന്ന് കളിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന ആശങ്ക ഉയര്‍ന്നു. അതിനാല്‍ ആ സമയം ബാക്ക് അപ്പ് ഓപ്പണറെയാണ് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. അങ്ങനെ മായങ്ക് അഗര്‍വാളിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്ന് എംഎസ്‌കെ പ്രസാദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി