കായികം

'ഗോളിന് കോഴി'; മാന്‍ ഓഫ് ദി മാച്ചായ താരത്തിന് ജീവനുള്ള കോഴിയെ സമ്മാനിച്ചു!

സമകാലിക മലയാളം ഡെസ്ക്

ലിലോങ്‌വി: ഒരു ഫുട്‌ബോള്‍ പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന താരത്തിന് വലിയ തുക ക്യാഷ് പ്രൈസായി ലഭിക്കുന്നത് കണ്ടിട്ടുണ്ടായിരിക്കും. എന്നാല്‍ ഇവിടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാരന് സമ്മാനമായി കിട്ടിയത് ജീവനുള്ള ഒരു കോഴിയെ!

തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ നടന്ന ഒരു ഫുട്‌ബോള്‍ പോരാട്ടത്തിന് ശേഷമാണ് ഇത്തരമൊരു വിചിത്ര സമ്മാനത്തിന്റെ വിതരണം. ന്യസ ബിഗ് ബുള്ളറ്റ്‌സും കരോംഗ യുനൈറ്റഡും തമ്മിലുള്ള മലാവി നാട്ടങ്കത്തില്‍ ബിഗ് ബുള്ളറ്റ്‌സ് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കി. മത്സരത്തില്‍ ബിഗ് ബുള്ളറ്റ്‌സിന്റെ ഹസ്സന്‍ കജോകാണ് മാന്‍ ഓഫ് ദി മാച്ചായത്. താരം നേടിയ ഇരട്ട ഗോള്‍ മികവിലായിരുന്നു ബുള്ളറ്റ്‌സ് വിജയിച്ചത്. മത്സരത്തിന് ശേഷമാണ് ഹസ്സന്‍ കോജിക്കിന് ഒരു ആരാധകന്‍ കോഴിയെ സമ്മാനിച്ചത്. 

വെള്ള നിറത്തിലുള്ള കോഴിയെയാണ് ആരാധകന്‍ താരത്തിന് സമ്മാനിച്ചത്. ടീമിന്റെ ജേഴ്‌സി നിറം ചുവപ്പണ്. കോഴിയുടെ നിറം വെള്ളയായതിനാല്‍ കോഴിയുടെ ദേഹത്ത് നേരിയ തോതില്‍ ചുവന്ന നിറമടിച്ചാണ് ആരാധകന്‍ ഇത് സമ്മാനിച്ചത്. കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ പൊതിഞ്ഞായിരുന്നു ആരാധകന്‍ ഇത് നല്‍കിയത്. 
 
ആഫ്രിക്കയില്‍ ഇത്തരം രീതികളില്‍ മാന്‍ ഓഫ്ദി മാച്ച് പുരസ്‌കാരം നല്‍കുന്നത് ആദ്യമല്ല. മമെലൊഡി സൗണ്‍ഡോണ്‍സ് താരം മാന്‍ ഓഫ് ദി മാച്ചായപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച സമ്മാനം അഞ്ച് ജിബിയുടെ ഡാറ്റയായിരുന്നു. 

സിംബാബ്‌വെയില്‍ ബിയറായിരുന്നു സമ്മാനം. ഘാനയിലാകട്ടെ ഒരു ജോഡി ചെരുപ്പുകളായിരുന്നു. ബോട്‌സ്വാനയില്‍ ഒരു ബക്കറ്റ് നിറച്ച് പച്ചക്കറികളായിരുന്നു മാന്‍ ഓഫ് ദിമാച്ചിന് പുരസ്‌കാരമായി ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം