കായികം

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെയല്ല, കോഴിക്കോട്ടുകാരന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വല കാക്കും; രഹനേഷിനെ ക്ലബിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോഴിക്കോട് സ്വദേശി ടി.പി.രഹനേഷ് കേരള ബ്ലാസ്റ്റേഴ്‌സില്‍. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഗോള്‍ കീപ്പറായിരുന്നു രഹനേഷ്. ഒരു വര്‍ഷത്തെ കരാറിലാണ് രഹനേഷിനെ ബ്ലാസ്റ്റേഴ്‌സ് ക്ലബിലേക്ക് എത്തിക്കുന്നത്. 

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലേക്ക് എത്തുന്നതിന് മുന്‍പ്, ഒന്‍ജിസി, മുംബൈ ടൈഗേഴ്‌സ്, ഈസ്റ്റ് ബംഗാള്‍, ഷില്ലോങ് ലജോങ്, രംഗ്ധാജീദ് യുനൈറ്റഡ് എന്നീ ടീമുകളുടെ ഗോള്‍ വല കാക്കാന്‍ രഹനേഷ് എത്തിയിരുന്നു. 2017ല്‍ ഇന്ത്യന്‍ ദേശീയ ടീമിലും രഹനേഷ് സ്ഥാനം പിടിച്ചിരുന്നു. 

ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ക്ലബിലേക്ക് എത്തിക്കുന്ന മൂന്നാമത്തെ ഗോള്‍ കീപ്പറാണ് രഹനേഷ്. ഷിബിന്‍ രാജ്, ബിലാല്‍ എന്നി ഗോള്‍ കീപ്പര്‍മാരെയാണ് രഹനേഷിന് മുന്‍പ് ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കെത്തിച്ചത്. വീട്ടിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് രഹനേഷിനെ സ്വാഗതം ചെയ്തത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കാന്‍ അവസരം തന്നതിന് നന്ദി പറയുന്നുവെന്ന് രഹനേഷ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ