കായികം

ഐപിഎൽ ലേലം അഴിമതിയെന്ന് ആരോപിച്ച് ഹർജി; യുവാവിന് എട്ടിന്റെ പണി കൊടുത്ത് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ താര ലേലവുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഹർജിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ഇത് തള്ളിയ കോടതി യുവാവിന് 25,000 രൂപയുടെ പിഴയും ചുമത്തി.  

ഐപിഎൽ ലേലം പോലുള്ള പരിപാടികൾ അഴിമതിയേയും, സ്വജനപക്ഷപാതത്തേയും, മനുഷ്യക്കടത്തിനേയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് യുവാവ് ഹർജിയിൽ ആരോപിച്ചു. ലേലം തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും ഇത് ഇന്ത്യൻ നിയമങ്ങളുടെ തുറന്ന ചട്ട ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. 

പരാതി പരിശോധിച്ച ഹൈക്കോടതി നിരുപാധികം ഈ ആരോപണങ്ങളും ഹർജിയും തള്ളിക്കളയുകയായിരുന്നു. യുവാവിന്റെ ഹർജി അപ്രധാനമായ ഒന്നാണെന്നും യാതൊരു കഴമ്പും അതിലില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി അദ്ദേഹത്തിന് 25000 രൂപ പിഴയും ചുമത്തി‌. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇത്തരമൊരു സംഭവം ‌ഡൽഹിയിൽ അരങ്ങേറിയത്. 

ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേലും, ജസ്റ്റിസ് സി ഹരിശങ്കറും അടങ്ങിയ ബെഞ്ചാണ് സുധീർ ശർമ്മ എന്ന പേരുള്ള യുവാവിന്റെ പൊതുതാത്പര്യ ഹർജി തള്ളിയത്‌. ഇത് പൊതുതാത്പര്യ ഹർജിയായി കണക്കിലെടുക്കാൻ കഴിയില്ലെന്നും, പൊതു ജനങ്ങൾക്ക് മുന്നിൽ പ്രശസ്തി ലഭിക്കാൻ വേണ്ടി നൽകിയ ഹർജിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത