കായികം

കോഹ് ലി നല്‍കിയ മാന്ത്രിക ബാറ്റ്, ഫോറടിക്കാന്‍ നോക്കുമ്പോള്‍ പോവുന്നത് സിക്‌സ്!

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ് അഫ്ഗാനിസ്ഥാന്‍ ടീം ഇന്ന്. സന്നാഹ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചതും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പുറത്തെടുത്ത മികവും അഫ്ഗാനിസ്ഥാന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ കളിയുടെ ചൂട് ഒരുവശത്ത് നില്‍ക്കുമ്പോള്‍ രസകരമായ ഒരു സംഭവം പങ്കുവയ്ക്കുകയാണ് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍. 

കോഹ് ലി സമ്മാനമായി നല്‍കിയ ബാറ്റിന്റെ മാന്ത്രീകതയെ കുറിച്ചാണ് റാഷിദ് പറയുന്നത്. കോഹ് ലി സമ്മാനമായി നല്‍കിയ ബാറ്റുമായാണ് അയര്‍ലാന്‍ഡിനെതിരെ അന്ന് ഞാന്‍ കളിക്കാനിറങ്ങിയത്. ഫഌക് ചെയ്ത് ഞാന്‍ ഒരു ബൗണ്ടറി നേടി. മറ്റൊരു ബൗണ്ടറിക്കായി ഞാന്‍ ശ്രമിച്ചപ്പോള്‍ അത് സിക്‌സ് ആയി. എന്താണ് സംഭവിച്ചത് എന്നോര്‍ത്ത് ഞാന്‍ തന്നെ ആ സമയം ഞെട്ടി. ഈ ബാറ്റിന് എന്തോ ശക്തിയുണ്ടെന്നാണ് ആ സമയം എനിക്ക് തോന്നിയത്...

ആ ബാറ്റിനോട് എനിക്ക് വല്ലാതെ ഇഷ്ടം തോന്നി. ഞാന്‍ കൂറ്റനടികള്‍ക്ക് ശ്രമിക്കുന്ന ഓരോ പന്തിലും എനിക്ക് സിക്‌സ് ലഭിച്ചു. എന്റെ ഇന്നിങ്‌സ് കഴിഞ്ഞ് ഞാന്‍ പവലിയനിലേക്ക് വരവെ സഹതാരം അസ്ഗര്‍ അഫ്ഗന്‍ ആ ബാറ്റ് അദ്ദേഹത്തിന് നല്‍കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സമയം തന്നെ എന്റെ ബാഗില്‍ നിന്ന് അസ്ഗര്‍ സ്വയം ആ ബാറ്റ് എടുത്തു പോയി. എന്നാല്‍ അസ്ഗറിന് ആ ബാറ്റ് പ്രയോജനപ്പെട്ടില്ല. ഒടുവില്‍ തനിക്ക് തന്നെ തിരികെ നല്‍കിയതായും റാഷിദ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു