കായികം

മാഡ്രിഡ് ചുവന്നു, ചാമ്പ്യൻസ് ലീഗില്‍ മുത്തമിട്ട് ലിവര്‍പൂള്‍ ; ടോട്ടനത്തെ മലർത്തിയടിച്ചത് 2-0 ത്തിന്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ് : ആവേശ പ്പോരാട്ടത്തിനൊടുവിൽ ലിവർപൂൾ യുവേഫ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കൾ. ടോട്ടനത്തെ 2-0 ത്തിന് തോൽപ്പിച്ചാണ് ലിവർപൂൾ തങ്ങളുടെ ആറാം ചാമ്പ്യൻസ് ലീ​ഗ് കിരീടം സ്വന്തമാക്കിയത്. കളിയുടെ ആദ്യ മിനിറ്റിൽ തന്നെ സദിയോ മനേ നേടിയ പെനാൽറ്റിയാണ് ലിവർപൂളിന് വിജയത്തിലേക്കുള്ള വഴി തുറന്നത്. ‌ബോക്‌സിനുള്ളില്‍ സാദിയോ എടുത്ത കിക്ക് ടോട്ടനത്തിന്റെ സിസോക്കാ കൈ കൊണ്ട് തടുത്തതോടെയാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. കിക്കെടുക്കാൻ എത്തിയത് സല. ​ഗോളി ഹ്യൂ​ഗോ ലോറിസിനെ അതിവിദ​ഗ്ധമായി കബളിപ്പിച്ച് പന്ത് ടോട്ടനത്തിന്റെ വല ചലിപ്പിച്ചു.  

 എന്നാൽ പിന്നീട് വിരസമായ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. ടി വി വച്ച് ഉറങ്ങുകയാണെന്ന് സൂചിപ്പിക്കുന്ന ജിഫുകളുമായി ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളും ട്വിറ്ററിൽ സജീവമായി. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ ആയിരുന്നു ഡിവോ​ഗ് ഒറി​ഗിയുടേതായി അടുത്ത ​ഗോൾ ടോട്ടനത്തിന്റെ പരാജയം പൂർത്തിയാക്കിയത്. 

ബാഴ്സലോണയെ 3-0ത്തിന് തറപറ്റിച്ചാണ് ഇത്തവണത്തെ ചാമ്പ്യൻസ് ലീ​ഗിൽ ലിവർപൂൾ വരവറിയിച്ചത്. ഈ വർഷം ടീം വളരെ മെച്ചപ്പെട്ടുവെന്നും ഫൈനൽ അടുത്ത മുന്നേറ്റത്തിനുള്ള തുടക്കം മാത്രമാണെന്നും ആയിരുന്നു മത്സരത്തിന് മുമ്പ് ടീം മാനേജർ ക്ലോപ് വ്യക്തമാക്കിയത്. എന്തായാലും നാട്ടുകാർ പ്രതീക്ഷിച്ചത് ഇക്കുറി വെറുതേയായില്ല. കയ്യെത്തും ദൂരെ നഷ്ടപ്പെട്ട ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന്റെ കണക്ക് തീർത്ത് കിരീടവുമായാണ് ക്ലോപ്പിന്റെ കുട്ടികൾ മടങ്ങുന്നത്.  1977,78,81,84,2005, എന്നീ വര്‍ഷങ്ങളിലായിരുന്നു ലിവര്‍ പൂള്‍ നേരത്തേ ജേതാക്കളായത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ