കായികം

റബാഡയ്ക്കുള്ള മറുപടി മുഖാമുഖം; പ്രതികരണവുമായി വിരാട്

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: വിരാട് കോഹ്‌ലിയ്ക്ക് പക്വതയില്ലെന്ന ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയുടെ പ്രതികരണത്തിന് മറുപടിയുമായി  ഇന്ത്യന്‍ നായകന്‍. വാക്കുകള്‍ കൊണ്ട് പരസ്യയുദ്ധത്തിനില്ലെന്നും കാര്യങ്ങള്‍ തങ്ങള്‍ക്കിടയില്‍ തന്നെ തീര്‍ക്കാനാണ് ആഗ്രഹമെന്നുമായിരുന്നു വിരാട് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലായിരുന്നു നായകന്റെ പ്രതികരണം.

'റബാഡയ്‌ക്കെതിരെ സംസാരിക്കാനുള്ള അവസരമായി പത്രസമ്മേളനത്തെ ഞാന്‍ ഉപയോഗിക്കില്ല. എനിക്കും റബാഡയ്ക്കും എന്തെങ്കിലും ചര്‍ച്ച ചെയ്യാനുണ്ടെങ്കില്‍ ഞങ്ങളത് മുഖാമുഖം തീര്‍ക്കും. അദ്ദേഹം നല്ല കഴിവുള്ള ബോളറാണ്. എതിരാളികളെ തകര്‍ക്കാന്‍ സാധിക്കുന്ന ബോളര്‍. റബാഡയെ എങ്ങനെ കളിക്കണമെന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നുണ്ട്' എന്നായിരുന്നു വിരാടിന്റെ പ്രതികരണം.

കൊഹ് ലി പക്വതയില്ലാത്ത താരമെന്നായിരുന്നു റബാഡയുടെ പ്രതികരണം. ഐപിഎല്ലിനിടെയുണ്ടായ സംഭവത്തെ കുറിച്ചായിരുന്നു റബാഡയുടെ പരാമര്‍ശം. മല്‍സരത്തില്‍ റബാഡയെ കോഹ്‌ലി ബൗണ്ടറിയടിച്ചതിനു പിന്നാലെ ഇരുവരും തമ്മില്‍ കൊമ്പു കോര്‍ത്തിരുന്നു. 'ബൗണ്ടറി വഴങ്ങിയതിനു ശേഷവും മത്സരത്തെക്കുറിച്ചായിരുന്നു എന്റെ ചിന്ത. പക്ഷേ കോഹ്‌ലി എന്റെയടുത്ത് വന്ന് എന്തോ പറഞ്ഞു. പക്ഷേ ഞാന്‍ തിരിച്ചു പറഞ്ഞപ്പോള്‍ കോഹ്‌ലിക്കു രസിച്ചതുമില്ല. അതു ശരിയല്ലല്ലോ..?'. എന്നാല്‍ കോഹ്‌ലിയുടെ വാക്കുകള്‍ തന്റെ വീര്യം കൂട്ടുകയാണ് ചെയ്തതെന്നും റബാഡ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത