കായികം

ആദ്യ ജയം നല്‍കിയ ആത്മവിശ്വാസവുമായി ഓസ്‌ട്രേലിയയും വിന്‍ഡീസും; ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഹോള്‍ഡര്‍

സമകാലിക മലയാളം ഡെസ്ക്

ട്രെന്റ് ബ്രിഡ്ജ്: ആദ്യ മത്സരങ്ങള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയും വെസ്റ്റിന്‍ഡീസും നേര്‍ക്കുനേര്‍. ടോസ് നേടി വിന്‍ഡീസ് നായകന്‍ ജെയ്‌സന്‍ ഹോള്‍ഡര്‍ ബൗളിങ് തിരഞ്ഞെടുത്തു. 

ഇരുവരും തമ്മില്‍ സമീപ കാലത്ത് ഏറ്റുമുട്ടിയതില്‍ ഓസീസിനാണ് മുന്‍തൂക്കം. ഈയടുത്ത് നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസ്‌ട്രേലിയ 4-1ന് വിജയിച്ചിരുന്നു. 

അതേസമയം ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ വിന്‍ഡീസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഓസ്‌ട്രേലിയ ആദ്യ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ക്ലിനിക്കല്‍ വിജയം സ്വന്തമാക്കിയാണ് എത്തുന്നത്. 

ഡേവിഡ് വാര്‍ണര്‍ അടക്കമുള്ള ബാറ്റിങ് നിര മിന്നും ഫോമിലാണ്. വെസ്റ്റിന്‍ഡീസ് പേസ് ബൗളിങിന്റെ കരുത്തിലാണ് ഇറങ്ങുന്നത്. ഒപ്പം ഫോമിലുള്ള ഓപണര്‍ ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍ എന്നിവരുടെ സാന്നിധ്യവും അവര്‍ക്ക് കരുത്താകും. 

ആദ്യ മത്സരം കളിച്ച ടീമിനെ തന്നെയാണ് ഓസീസ് അണിനിരത്തുന്നത്. വിന്‍ഡീസ് ടീമില്‍ ഒരു മാറ്റമുണ്ട് എവിന്‍ ലൂയീസ് ടീമില്‍ തിരികെയെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ