കായികം

ലോകകപ്പില്‍ മഴ കളി തുടരുന്നു; ശ്രീലങ്ക - ബംഗ്ലാദേശ് മത്സരം വൈകുന്നു

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്റ്റോള്‍:   മഴയെ തുടര്‍ന്ന് ലോകകപ്പിലെ ശ്രീലങ്ക - ബംഗ്ലാദേശ് മത്സരം വൈകുന്നു.  മഴ തുടരുന്ന സാഹചര്യത്തില്‍ ടോസ് ഇടാന്‍ പോലും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഇതേ ഗ്രൗണ്ടില്‍ നടന്ന പാക്കിസ്ഥാന്‍ - ശ്രീലങ്ക മത്സരവും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 

ഇന്നത്തെ മത്സരം ഉപേക്ഷിച്ചാല്‍ ശ്രീലങ്കയ്ക്ക്  മഴ കാരണം രണ്ട് മത്സരം നഷ്ടമാകും. കളിച്ച മൂന്ന് കളികളില്‍ ഒന്നില്‍ മാത്രമാണ് ശ്രീലങ്കയ്ക്ക് വിജയിക്കാനായത്.  മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് പോയന്റാണ് ശ്രീലങ്കയ്ക്കുള്ളത്. പോയിന്റ് പട്ടികയില്‍ ലങ്ക ആറും ബംഗ്ലാദേശ് എട്ടും സ്ഥാനത്താണ്. മഴയെ തുടര്‍ന്ന് ഇന്നലത്തെ ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് മത്സരവും ഉപേക്ഷിച്ചിരുന്നു.നാളെ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ മത്സരത്തിലും മഴ വില്ലനാകുമെന്നാണ് പ്രവചനം.

ശ്രീലങ്കയ്ക്കായി ലസിത് മലിംഗ കളിക്കുന്നില്ല. ഭാര്യയുടെ മാതാവിന്റെ മരണാന്തര ചടങ്ങുകള്‍ക്കായി ശ്രീലങ്കയിലേക്ക് പോയതാണ്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

ബ്രിസ്‌റ്റോളില്‍ ലങ്കയ്ക്ക് ഇതുവരെ ജയിക്കാനായിട്ടില്ല. ബംഗ്ലാദേശിന് ഒരു ജയമുണ്ട്. ഇരുടീമും ഏകദിനത്തില്‍ 45 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. മുപ്പത്തിയാറിലും ജയം ലങ്കയ്ക്കായിരുന്നു. ഏഴില്‍ ബംഗ്ലാദേശ് ജയിച്ചപ്പോള്‍ രണ്ട് മത്സരം ഉപേക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ