കായികം

അര്‍ധ സെഞ്ച്വറിയുമായി വാര്‍ണറും ഫിഞ്ചും; ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്

സമകാലിക മലയാളം ഡെസ്ക്


ടൗണ്‍ടണ്‍: പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് മുന്നേറുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ 32 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയിലാണ്. 93 പന്തില്‍ 89 റണ്‍സുമായി ഡേവിഡ് വാര്‍ണറും അഞ്ച് റണ്‍സുമായി മാക്‌സ്‌വെല്ലുമാണ് ക്രീസില്‍. 

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന സഖ്യം ഓസീസിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒന്നാം വിക്കറ്റില്‍ 146 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഖ്യം സൃഷ്ടിച്ചത്. 22ാം ഓവറിന്റെ ആദ്യ പന്തില്‍ മുഹമ്മദ് ആമിറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഫിഞ്ചിനെ മുഹമ്മദ് ഹഫീസ് ക്യാച്ചെടുത്ത് പുറത്താക്കി. 84 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 82 റണ്‍സാണ് ഫിഞ്ച് കണ്ടെത്തിയത്. 

രണ്ടാമനായി ക്രീസിലെത്തിയ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന് അധികം ആയുസുണ്ടായില്ല. പത്ത് റണ്‍സില്‍ നില്‍ക്കേ മുഹമ്മദ് ഹഫീസിന്റെ പന്തില്‍ ആസിഫ് അലിക്ക് ക്യാച്ച് നല്‍കി സ്മിത്ത് മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി