കായികം

ഓസ്ട്രേലിയക്കെതിരെ പാകിസ്ഥാൻ താരങ്ങൾ ഇറങ്ങിയത് കറുത്ത ആം ബാൻഡ് ധരിച്ച്

സമകാലിക മലയാളം ഡെസ്ക്

ടൗണ്‍ടണ്‍: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ പാകിസ്ഥാൻ താരങ്ങൾ കളിക്കുന്നത് കറുത്ത ആം ബാൻഡ് അണിഞ്ഞ്. മുന്‍ താരത്തിന്റെയും അമ്പയറുടെയും മരണത്തില്‍ അനുശോചിക്കാനാണ് പാക് ടീം കറുത്ത ആം ബാന്‍ഡ് ധരിച്ച് മത്സരത്തിനിറങ്ങിയത്. 

ജൂൺ പത്തിന് മരിച്ച മുൻ താരവും കോച്ചുമായ അക്തർ സർഫറാസ്, പകിസ്ഥാൻ അമ്പയറായ റിയാസുദ്ദീൻ എന്നിവരുടെ സ്മരണാർഥമാണ് പാക് താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചത്. 1997നും 98നും ഇടയില്‍ പാകിസ്ഥാനായി നാല് അന്താരാഷ്ട്ര മത്സരങ്ങള്‍ സര്‍ഫറാസ് കളിച്ചിട്ടുണ്ട്.  

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരോട് ആദരമര്‍പ്പിച്ച് ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തില്‍ സൈനിക തൊപ്പി ധരിച്ച് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ ഇറങ്ങിയിരുന്നു. ലോകകപ്പില്‍ തന്നെ സൈന്യത്തിന്റെ ബലിദാന്‍ മുദ്രയുള്ള വിക്കറ്റ് കീപ്പിങ് ഗ്ലൗസ് ധരിച്ച് ധോനി മത്സരത്തിന് ഇറങ്ങിയതും ശ്രദ്ധേയമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത