കായികം

തോരാതെ മഴ; ഇന്ത്യ- ന്യൂസിലൻഡ് ലോകകപ്പ് പോരാട്ടം ഉപേക്ഷിച്ചു; ഓരോ പോയിന്റ് വീതം പങ്കിടും

സമകാലിക മലയാളം ഡെസ്ക്

നോട്ടിങ്ഹാം: കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യയുടെ ന്യൂസിലന്‍ഡും തമ്മിലുള്ള ലോകകപ്പ് പോരാട്ടം ഉപേക്ഷിച്ചു. മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുന്ന ഈ ലോകകപ്പിലെ നാലാം മത്സരമാണിത്. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റുകള്‍ ലഭിച്ചു. ഇതോടെ ഏഴ് പോയിന്റുമായി ന്യൂസിലൻഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. അഞ്ച് പോയിന്റുമായി ഇന്ത്യ മൂന്നാമതും നിൽക്കുന്നു. 

മഴ കാരണം ഇന്നലെയും പരിശീലനം നടത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ന്യൂസിലന്‍ഡ് ടീം ഇന്‍ഡോറില്‍ അല്‍പനേരം പരിശീലിച്ചു. ലോകകപ്പില്‍ ഇതിനകം മൂന്നു മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചു കഴിഞ്ഞു.

ഇന്ത്യയുടെ അടുത്ത പോരാട്ടം ബദ്ധവൈരികളായ പാകിസ്ഥാനുമായാണ്. ഈ മാസം 16നാണ് ആരാധകർ ആവേശപ്പൂർവം കാത്തിരിക്കുന്ന പോരാട്ടം അരങ്ങേറാനിരിക്കുന്നത്. 

ഈ ലോകകപ്പിൽ അപരാജിതരായി മുന്നേറുന്ന രണ്ട് ടീമുകളാണ് നിലവിൽ ഇന്ത്യയും ന്യൂസിലൻഡും. ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിനും ഓസ്ട്രേലിയയെ 36 റണ്‍സിനും തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം പോരിനെത്തിത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളെ തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി