കായികം

ആറ് റണ്‍സിന് ഓള്‍ ഔട്ട്, ട്വന്റി20യിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ കുറിച്ച് മാലി; നാല് പന്തില്‍ ചെയ്‌സ് ചെയ്ത് റുവാണ്ട

സമകാലിക മലയാളം ഡെസ്ക്

റുവാണ്ടന്‍ വനിതകള്‍ക്ക് ചെയ്‌സ് ചെയ്യാന്‍ വേണ്ടി വന്നത് നാല് പന്തുകള്‍ മാത്രം. ചെയ്‌സ് ചെയ്യേണ്ടി വന്നത് ആറ് റണ്‍സും. വനിതാ ട്വന്റി20യിലെ ഏറ്റവും കുറഞ്ഞ സ്‌കോറില്‍ പുറത്തായതിന്റെ നാണക്കേട് ഇനി മാലി വനിതാ ക്രിക്കറ്റ് ടീമിന്. ആറ് റണ്‍സെടുക്കുന്നതിന് ഇടയില്‍ മാലിയുടെ വനിതകളെല്ലാം കൂടാരം കയറിയിരുന്നു. 

ഇതില്‍ അഞ്ച് റണ്‍സും ലഭിച്ചത് എക്‌സ്ട്രാസ് വഴിയാണെന്നതാണ് മറ്റൊരു കൗതുകം. കളിച്ച ഒന്‍പത് ഓവറില്‍ നിന്ന് മാലി ബാറ്റ്‌സ്മാന്മാര്‍ നേടിയത് ഒരു റണ്‍ മാത്രമെന്ന് ചുരുക്കം. മാലിയുടെ ഓപ്പണര്‍ സമകയാണ് ആ ഒരു റണ്‍ സ്‌കോര്‍ ചെയ്തത്. ബാക്ക് ഒന്‍പത് താരങ്ങളും ഡക്ക്. കൂട്ടത്തില്‍ പത്തില്‍ കൂടുതല്‍ ഡെലിവറികള്‍ നേരിട്ടത് ഒരു താരം മാത്രം. 

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ടീമിനാണ് ഇങ്ങനെയൊരവസ്ഥ. രണ്ട് ഓവര്‍ എറിഞ്ഞ റുവാണ്ടന്‍ താരം ജോസിയാനാണ് മാലിക്ക് കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത്. റണ്‍സ് വഴങ്ങാതെ ജോസിയാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. റുവാണ്ടയിലെ ഗഹങ്ക രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. 

14 റണ്‍സിന് പുറത്തായ ചൈനയുടെ പേരിലായിരുന്നു ഇതുവരെയുള്ള ഏറ്റവും കുറവ് സ്‌കോര്‍. ബാങ്കോക്ക് ഉയര്‍ത്തിയ 203 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നാണ് ചൈന ഈ വര്‍ഷം ജനുവരിയില്‍ 14 റണ്‍സിന് ഓള്‍ ഔട്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്