കായികം

കുടുംബത്തിന് മുന്നില്‍ വച്ച് പാക് നായകന്‍ സര്‍ഫ്രാസിനെ തടിയനെന്ന് ആക്ഷേപിച്ച് ആരാധകന്‍; വിമര്‍ശനം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യക്കെതിരായ പാകിസ്ഥാന്‍ ടീമിന്റെ ലോകകപ്പ് തോല്‍വിയുടെ അലയൊലികള്‍ തുടരുകയാണിപ്പോഴും. കടുത്ത വിമര്‍ശനങ്ങളാണ് പാക് ടീം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തവണയെങ്കിലും ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാക് ടീമിന് സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ തുടര്‍ച്ചയായി ഏഴാം ലോകകപ്പിലും ഇന്ത്യക്ക് മുന്നില്‍ വീഴാനായിരുന്നു പാക് ടീമിന് യോഗം.

വിമര്‍ശനങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടുന്നത് പാകിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് പരിശീലനത്തിനിടെ സര്‍ഫ്രാസിനെ ആരാധകര്‍ തടിയനെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. 

സമാനമായ ബോഡി ഷെയ്മിങ് താരത്തിന് ഇത്തവണ പരസ്യമായി നേരിടേണ്ടി വന്നു. ലണ്ടനില്‍ ഒരു മാളില്‍ മകനെയെടുത്ത് നടന്നു പോവുകയായിരുന്ന സര്‍ഫ്രാസിനെ തടിയനെന്ന് അധിക്ഷേപിച്ച് സംസാരിക്കുന്ന ഒരു പാക് ക്രിക്കറ്റ് ആരാധകന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. 

കുട്ടിയെ എടുത്ത് നടന്നു പോവുകയായിരുന്ന സര്‍ഫ്രാസിനെ ഫോട്ടെയടുക്കാന്‍ വിളിച്ചാണ് സെല്‍ഫി വീഡിയോയിലൂടെ ഇയാള്‍ അധിക്ഷേപിച്ചത്. സര്‍ഫ്രാസിനോട് തടി കുറയ്ക്കാനും ഇയാള്‍ പറയുന്നുണ്ട്. പാക് മാധ്യമപ്രവര്‍ത്തകനായ സയീദ് റാസ മെഹ്ദിയാണ് നാണം കെട്ട പ്രവര്‍ത്തിയെന്ന് വിശേഷിപ്പിച്ച് കൊണ്ട് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

വീഡിയോയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. താരങ്ങളെ വിമര്‍ശിക്കാന്‍ ആരാധകര്‍ക്ക് അവകാശമുണ്ടെങ്കിലും ഈ തരത്തില്‍ അധിക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മറ്റു ആരാധകര്‍ പറയുന്നു.

ലോകകപ്പില്‍ 89 റണ്‍സിനാണ് പാകിസ്താന്‍ ഇന്ത്യയോട് തോറ്റത്. പരാജയത്തിന് പിന്നാലെ ടീമിനെ വിമര്‍ശിക്കുന്ന ആരാധകരുടെ നിരവധി വീഡിയോകള്‍ പുറത്തു വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം