കായികം

വിൻഡീസിന് മുൻപ് റസൽ ഔട്ട്; തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

ല​ണ്ട​ൻ: വെ​സ്റ്റ്ഇ​ൻ​ഡീ​സ് ഓ​ൾ​റൗ​ണ്ട​ർ ആ​ന്ദ്രെ റ​സ​ൽ ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്ത്. ഇടത് കാൽമുട്ടിനേറ്റ പരിക്കാണ് കാരണം. ടോ​പ് ഓ​ർ​ഡ​ർ ബാ​റ്റ്സ്മാ​ൻ സു​നി​ൽ ആം​ബ്രി​സി​നെ റ​സ​ലി​നു പ​ക​ര​ക്കാ​ര​നാ​യി വെ​സ്റ്റ്ഇ​ൻ​ഡീ​സ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 

ഈ ലോകകപ്പിൽ നാലുമത്സരങ്ങളിൽ നിന്നായി ഇതുവരെ ആന്ദ്രെ റസൽ അഞ്ചുവിക്കറ്റ് നേടിയിട്ടുണ്ട്.ആന്ദ്രെ റസലിന്റെ അഭാവം വെസ്റ്റ് ഇൻഡീസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. റസലിന് പകരക്കാരനായി വരുന്ന ആംബ്രിസ് 27ന് ഇന്ത്യക്കെതിരെയുളള മത്സരത്തിന് മുൻപ് ടീമിനൊപ്പം ചേരും. 

പരിക്ക് പൂർണമായി ഭേദമാകാതെ കളിച്ചതുമൂലം കഴിഞ്ഞ മത്സരങ്ങളിൽ റസലിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചിരുന്നില്ല.  ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റ​സ​ലി​നു പ​ക​ര​ക്കാ​ര​നാ​യി എ​ത്തി​യ കാ​ർ​ലോ​സ് ബ്രാ​ത്വെ​യ്റ്റാ​ക​ട്ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി കു​റി​ക്കു​ക​യും ചെ​യ്തു.  വെസ്റ്റ് ഇൻഡീസിന് വേണ്ടി ആംബ്രിസ് ആറു ടെസ്റ്റുകളും ആറു ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''