കായികം

'സ്വാര്‍ത്ഥതയുടെ ആള്‍രൂപം ; റെക്കോഡുകള്‍ക്ക് വേണ്ടി കളിച്ച താരം ലെജന്‍ഡിനെതിരെ തിരിയുന്നു' ; സച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധോണി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്


മുംബൈ : അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തിലെ ഇന്ത്യന്‍ മധ്യനിരയുടെ ബാറ്റിംഗിനെ വിമര്‍ശിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധോണി ആരാധകര്‍. അഫ്ഗാനെതിരായ മല്‍സരത്തില്‍ ധോണിയും കേദാര്‍ ജാദവും കൂടുതല്‍ പോസിറ്റീവായി കളിക്കണമായിരുന്നു. ഇരുവരുടെയും പ്രകടനം നിരാശപ്പെടുത്തുന്നതാണെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു. 

ഇതിനെതിരെ ധോണി ആരാധകര്‍ സച്ചിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നത്. വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. സച്ചിന്‍ സ്വാര്‍ത്ഥതയുടെ ആള്‍രൂപമാണ്. റെക്കോഡുകള്‍ക്ക് വേണ്ടി കളിച്ച താരമാണ് സച്ചിന്‍. സ്വജനപക്ഷപാതത്തിന്റെ ആള്‍രൂപമായ സച്ചിന്‍ മകനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു എന്നും ആരോപണം ഉന്നയിക്കുന്നു. 

200 റണ്‍സിന് മുമ്പെ ഓട്ടായപ്പോള്‍ നിരാശ പ്രകടിപ്പിച്ചയാളാണ് സച്ചിന്‍. സെഞ്ച്വറി നഷ്ടമായത് കാര്യമാക്കുന്നില്ലെന്ന് പറഞ്ഞയാളാണ് ധോണി. ലോകോത്തര താരങ്ങളെല്ലാം ടീമില്‍ ഉണ്ടായിട്ടും, സച്ചിന് കരിയറില്‍ ലോകകിരീടം സ്വന്തമാക്കാനായില്ല. ബിഗ് ഹിറ്ററെന്ന് മേനി നടക്കുന്ന സച്ചിന്‍, 90 റണ്‍സ് പിന്നിട്ടാല്‍ പതറുന്നത് നാം കണ്ടിട്ടുണ്ടെന്നും ധോണി ആരാധകര്‍ വിമര്‍ശിക്കുന്നു. 

ക്രിക്കറ്റിന്റെ ആസ്ഥാനമായ മുംബൈയില്‍ നിന്നും പിടി അയയുന്നതിലുള്ള അസഹിഷ്ണുതയാണ് സച്ചിന്‍ അടക്കമുള്ള മുംബൈയില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ പ്രകടിപ്പിക്കുന്നത്. ധോണി ക്രിക്കറ്റിലെ രാജാവാണ്. ലെജന്‍ഡാണ്. അദ്ദേഹം അതിശക്തമായി തിരിച്ചുവരുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. 

അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തില്‍ ടീമിലെ സീനിയര്‍ താരമായ  ധോണി കൂടുതല്‍ പോസിറ്റീവായി കളിക്കണമെന്നായിരുന്നു സച്ചിന്‍ അഭിപ്രായപ്പെട്ടത്. കേദാര്‍ ജാദവ് സമ്മര്‍ദ്ദത്തിലായിരുന്നു. അപ്പോള്‍ പരിചയസമ്പന്നനായ ധോണി കൂടുതല്‍ പോസിറ്റീവോടെ, ആക്രമിച്ച് കളിച്ച് റണ്‍റേറ്റ് ഉയര്‍ത്തണമായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. അഞ്ചാം വിക്കറ്റില്‍ 84 പന്തില്‍ 57 റണ്‍സാണ് ധോണിയും കേദാറും നേടിയത്. 

സ്പിന്നര്‍മാര്‍ക്കെതിരെ 34 ഓവര്‍ നമ്മള്‍ ബാറ്റ് ചെയ്തു.എന്നാല്‍ 119 റണ്‍സാണ് നേടിയത്. ഈ കണക്ക് സുഖകരമല്ല. ഇരുവരുടെയും സമീപനം പോസിറ്റീവായിരുന്നില്ലെന്നും മല്‍സരശേഷം സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി