കായികം

വിടാതെ ചാമ്പ്യൻസ് ലീ​ഗ് കിരീടമെന്ന സ്വപ്നം; യുവന്റസ് ​ഗോൾ കീപ്പറായി ഇതിഹാസ താരം ബുഫൺ തിരിച്ചെത്തുന്നു 

സമകാലിക മലയാളം ഡെസ്ക്

മിലാൻ: ഇറ്റാലിയൻ ഇതിഹാസ ​ഗോൾ കീപ്പറും വെറ്ററൻ താരവുമായ ജിയാൻലൂയി ബുഫൺ യുവന്റസിൽ തിരിച്ചെത്തുന്നു. ഒരു വർഷം മുൻപ് ദീർഘ നാളത്തെ യുവന്റസ് കരിയറിന് വിരാമമിട്ട് ബുഫൺ ഫ്രഞ്ച് ലീ​ഗ് വൺ ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമെയ്ൻ ടീമിനായി കളിച്ചിരുന്നു. ഒറ്റ സീസണോടെ താരം പിഎസ്ജിയോടും വിട പറഞ്ഞു. 

നിലവിൽ പോർട്ടോ, ലീഡ്സ് തുടങ്ങിയ ക്ലബുകൾ ബുഫണിനെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടെങ്കികും യുവന്റസിലേക്ക് വരാൻ ആണ് ബുഫൺ ശ്രമിക്കുന്നത്. ഒരു വർഷത്തെ കരാറിൽ ആകും ബുഫൺ എത്തുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്‌. നിലവിൽ സെസനിയാണ് ഒന്നാം നമ്പർ ​ഗോൾ കീപ്പർ. രണ്ടാം ​ഗോൾ കീപ്പറായിട്ടാവും മുൻ നായകൻ കൂടിയായ ബുഫണിന്റെ രം​ഗപ്രവേശം.

ഇറ്റലി വിട്ട് ഫ്രാൻസിൽ എത്തിയ ബുഫണിന് പിഎസ്ജിയിൽ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. ആകെ ഫ്രഞ്ച് ലീഗ് മാത്രമേ ഇത്തവണ പിഎസ്ജിക്ക് നേടാൻ സാധിച്ചുള്ളു. ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ തന്നെ പിഎസ്ജി പുറത്തായിരുന്നു. ഇതാണ് ബുഫണിനെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ബുഫണിന്റെ സ്വപ്നത്തിന് യുവന്റസ് തന്നെയാണ് ഇപ്പോൾ നല്ലത് എന്ന അനുമാനത്തിലാണ് തിരിച്ചുവരവ്.

17 വർഷങ്ങൾ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 2001ൽ പാർമയിൽ നിന്ന് യുവന്റസിൽ എത്തിയ ബുഫൺ ഒൻപത് ഇറ്റാലിയൻ ലീഗ് കിരീടങ്ങളും നാല് കോപ ഇറ്റാലിയ കിരീടവും അടക്കം 21 കിരീടങ്ങൾ യുവന്റസിനൊപ്പം ബുഫൺ നേടി. ലീഗിലെ നിരവധി റെക്കോർഡുകളും യുവന്റസിനൊപ്പം ബുഫൺ സ്വന്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ