കായികം

ഗംഭീര തിരിച്ചുവരവുമായി പാകിസ്ഥാന്‍, ത്രില്ലറില്‍ അഫ്ഗാനെതിരെ മൂന്ന് വിക്കറ്റ് ജയം

സമകാലിക മലയാളം ഡെസ്ക്

38 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ്. ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ സെമി കാണിക്കാതെ അഫ്ഗാനിസ്ഥാന്‍ തിരിച്ചയക്കുകയാണോ എന്ന് തോന്നിപ്പോവുന്ന നിമിഷം. പക്ഷേ ഇമാദും ഷദാബ്ദും, വഹാബും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. രണ്ട് പന്ത് ശേഷിക്കെ, മൂന്ന് വിക്കറ്റ് കയ്യില്‍ വെച്ച് പാകിസ്ഥാന് തകര്‍പ്പന്‍ ജയം. 

ഇന്ത്യയോട് തോറ്റതിന്റെ പേരില്‍ ആരാധകരുടെ അമര്‍ശം അടങ്ങിയിട്ടില്ല. അതിനിടയില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്താവുക കൂടി ചെയ്താലോ? ഹെഡിങ്‌ലേ കാര്‍നേജില്‍ ഭീകരാന്തരീക്ഷം തീര്‍ത്ത അഫ്ഗാനിസ്ഥാനെ പക്ഷേ കളി പിടിക്കാന്‍ പാക് പട അനുവദിച്ചില്ല. ഏത് നിമിഷവും തിരിച്ചു വരാന്‍ സാധിക്കുന്ന കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ലോകകപ്പിലെ ജീവന്‍ നിലനിര്‍ത്തി...

228 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ പതിയെ കരുതലോടെ കളിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ അഫ്ഗാന്‍ സ്പിന്നര്‍മാരെ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. 10 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബിയും, മുജീബും പാകിസ്ഥാനെ വരിഞ്ഞു മുറുക്കുന്നതിന് നേതൃത്വം നല്‍കി. 

40 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കെ പാകിസ്ഥാന് അഫ്ഗാന്‍ സ്പിന്നര്‍മാര്‍ തീര്‍ക്കുന്ന ഭീഷണി മറികടക്കാന്‍ സാധിക്കില്ലെന്ന് തോന്നിച്ചെങ്കിലും ഇമാദ് അവിടെ പാക് പടയുടെ രക്ഷകനായി. ഇമാദില്‍ പാക് ആരാധകര്‍ പോലും ഒരുപക്ഷെ വിശ്വാസം വെച്ചിരിക്കില്ല. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയിട്ടുള്ള ഇമാദ് അവസരത്തിനൊത്ത് ഉയര്‍ന്നു. 54 പന്തില്‍ നിന്ന് 49 റണ്‍സോടെ വസിം പുറത്താവാതെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ