കായികം

പറന്ന് ക്യാച്ചെടുത്ത് പകരക്കാരന്‍; ജഡേജയുടെ ഫീല്‍ഡിങ് മികവിന് ആരാധകരുടെ കൈയടി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയ ക്യാച്ചെടുത്ത് ആരാധകരുടെ കൈയടി നേടി രവീന്ദ്ര ജഡേജ. ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് താനെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു ജഡേജയുടെ ക്യാച്ച്. ഇംഗ്ലണ്ട് ഓപണര്‍ ജാസന്‍ റോയിയെ പുറത്താക്കാനാണ് ജഡേജ പാറിപ്പറന്ന് പന്ത് കൈയിലൊതുക്കിയത്. പകരക്കാരനായി ഇറങ്ങിയാണ് ജഡേജ ഈ മിന്നും ക്യാച്ച് എടുത്തത് എന്നതും ശ്രദ്ധേയമാണ്. 

മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലീഷ് ഓപണിങ് കൂട്ടുകെട്ടാണ് ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പൊളിഞ്ഞത്. 23ാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് യാദവിന്റെ ആദ്യ പന്തില്‍ ലോങ് ഓണിലൂടെ സിക്‌സറിന് പറത്താനായിരുന്നു റോയിയുടെ ശ്രമം. എന്നാല്‍ ബൗണ്ടറിക്കരികില്‍ ജഡേജ പറന്ന് പന്ത് കൈപ്പിയിലൊതുക്കുകയായിരുന്നു. 

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ജാസന്‍ റോയ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പുറത്താകുമ്പോള്‍ 57 പന്തില്‍ 66 റണ്‍സ് റോയ് നേടി. ഏഴ് ഫോറുകളും രണ്ട് സിക്‌സും ആ ബാറ്റില്‍ നിന്ന് പിറന്നു. ഓപ്പണിങ് വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം 160 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി ഇംഗ്ലണ്ടിന് കരുത്തുറ്റ അടിത്തറയിട്ടാണ് റോയ് മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു