കായികം

അതിര്‍ത്തിയിലെ അസ്വസ്ഥത നാലാം ഏകദിനത്തെ ബാധിക്കും? മൊഹാലി ഏകദിനം ആശങ്കയില്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം സൈനീക നീക്കത്തിലേക്ക് എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ഏകദിനത്തിന്റെ വേദി മാറ്റുന്ന കാര്യം പരിഗണനയില്‍. നാലാം ഏകദിനത്തിന് വേദിയാവാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ മുന്നോട്ടു വന്നു. 

മാര്‍ച്ച് 10ന് നടക്കുന്ന നാലാം ഏകദിനത്തില്‍ മൊഹാലിയെയാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അതിര്‍ത്തിയിലെ സൈനീക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ വരുന്ന നിയന്ത്രണങ്ങള്‍ മുന്നില്‍ കണ്ട് വേദി മൊഹാലിയില്‍ നിന്നും മാറ്റുന്ന കാര്യമാണ് ബിസിസിഐയുടെ പരിഗണനയിലേക്ക് വരുന്നത്. 

നിലവിലെ സാഹചര്യത്തില്‍ മൊഹാലിയേയും ഡല്‍ഹിയേയും നാലാം ഏകദിനത്തിന് വേദിയാക്കുവാന്‍ സാധിക്കാതെ വരുമെന്ന് പത്രവാര്‍ത്തകളില്‍ നിന്നും മനസിലാക്കിയെന്നും, വേദിയാകുവാന്‍ സൗരാഷ്ട്ര തയ്യാറാണെന്നും അറിയിച്ച് ബിസിസിഐയ്ക്ക് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ കത്ത് നല്‍കി. എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു