കായികം

'അഭിനന്ദൻ നമ്പർ വൺ'; അഭിനന്ദിച്ച് ബിസിസിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ സ്വാ​ഗതം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൺ ബോർഡ്. ജന്മ നാട്ടിൽ മടങ്ങിയെത്തിയ അഭിനന്ദന് ബിസിസിഐ ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെയാണ് സ്വാ​ഗതം പറഞ്ഞത്. 

'നീ ഞങ്ങളുടെ ഹൃദയങ്ങൾ കീഴടക്കി. നിങ്ങളുടെ മനോബലവും മഹത്വവും തലമുറകൾക്ക് പ്രചോദനമാണ്'- ബിസിസിഐ കുറിച്ചു. ഇന്ത്യൻ ജേഴ്സിയിൽ 'വിങ് കമാൻഡർ അഭിനന്ദൻ നമ്പർ വൺ' എന്ന് കുറിച്ച ചിത്രവും ബിസിസിഐ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും തന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെ തന്റെ അഭിനന്ദനെ പ്രശംസിച്ചിരുന്നു. അഭിനന്ദനാണ് യഥാര്‍ത്ഥ നായകനെന്ന് കോഹ്‌ലി കുറിച്ചു. നിന്റെ ധീരതയ്ക്ക് മുന്നില്‍ തലകുനിച്ച് പ്രണാമമര്‍പ്പിക്കുന്നതായും ഇന്ത്യൻ നായകൻ വ്യക്തമാക്കി. 

നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാത്രി 9.22 ഓടെയാണ് അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്. ആര്‍പ്പുവിളികളും ജയ് ഹിന്ദ് വിളികളോടെയുമാണ് മണിക്കൂറുകളോളം കാത്തുനിന്ന വന്‍ ജനാവലി അഭിനന്ദനെ വരവേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം