കായികം

കളിക്കേണ്ടത് ജാദവോ? പന്തോ? പരീക്ഷണങ്ങള്‍ തുടരാന്‍ ഇന്ത്യ; ആദ്യ ഏകദിനം നാളെ

സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായി രണ്ട് ട്വിന്റി20 പരമ്പര കൈവിട്ടതിന്റെ ക്ഷീണമുണ്ട് ഇന്ത്യയ്ക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യത്തേതിനായി ഹൈദരാബാദില്‍ നാളെ ഇറങ്ങുമ്പോള്‍ ജയം പിടിച്ച് ആ ക്ഷീണം മറക്കുകയാവും കോഹ് ലിയുടേയും സംഘത്തിന്റേയും ലക്ഷ്യം. 

ലോക കപ്പിന് മുന്‍പുള്ള അവസാന ഡ്രസ് റിഹേഴ്‌സലാണ് ഓസീസിനെതിരായ ഏകദിന പരമ്പര. ബാറ്റിങ് ഓര്‍ഡറില്‍ വ്യക്തമായ ധാരണ ഈ പരമ്പരയോടെ ലഭിക്കണം. ഓപ്പണിങ്ങിലേക്ക് രോഹിത്തും ശിഖര്‍ ധവാനും ഒരുമിച്ചെത്തിയേക്കും. 

ട്വന്റി20യില്‍ മികച്ച കളി പുറത്തെടുത്ത കെ.എല്‍.രാഹുല്‍ ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാം സ്ഥാനത്തെത്തിയേക്കും. കോഹ് ലിയെ നാലാമത് ഇറക്കുന്നത് പരിഗണിക്കുമെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും പറഞ്ഞിരുന്നു. അങ്ങിനെ  സംഭവിച്ചില്ലെങ്കില്‍ കോഹ് ലി മൂന്നാമതും രാഹുല്‍ നാലാമതും തന്നെയിറങ്ങും. 

പിന്നാലെ റായിഡുവും, റായിഡുവിന് പിന്നാലെ ധോനിയും എത്തും. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ വിജയ് ശങ്കര്‍ ഓള്‍ റൗണ്ടറുടെ വേഷത്തില്‍ ടീമിലേക്ക് എത്തിയേക്കും. ചഹലിനേയും കുല്‍ദീപിനേയും, ബൂമ്രയേയും ഷമിയേയും ഇറക്കിയാവും ഇന്ത്യയുടെ ബൗളിങ് ആക്രമണം. 

ഈ പരമ്പരയില്‍ പന്തിന് മികച്ച കളി പുറത്തെടുക്കേണ്ടതുണ്ട്. ട്വന്റി20യില്‍ തിളങ്ങാന്‍ പന്തിനായിരുന്നില്ല. ടെസ്റ്റില്‍ പന്തിന് മികവ് കാട്ടുവാന്‍ ആയെങ്കിലും, ഏകദിനത്തിലേക്ക് വരുമ്പോള്‍ ഇതുവരെ പന്ത് കത്തിക്കയറിയിട്ടില്ല. വിജയ് ശങ്കറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ പത്ത് ഓവര്‍ എറിയാന്‍ വിജയ് ശങ്കറിന് പിന്നില്‍ പിന്തുണയെന്നോണം കേദാര്‍ ജാദവിനെ ഇറക്കുന്നത് പരിഗണിക്കണം. ജാദവിനെ ഉള്‍പ്പെടുത്തിയാല്‍ പന്തിനെ ഉള്‍പ്പെടുത്തുവാനുള്ള സ്ഥാനം നഷ്ടമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി