കായികം

രോഹിത് ശർമ്മയോട്; 'നിങ്ങളുടെ 264 റൺസ് മറികടന്ന താരത്തെ കണ്ടെത്തിയിട്ടുണ്ട്'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ ഹിറ്റ്മാന്‍ രോഹിത് ശർമ്മയുടെ പേരിലുള്ള ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോർഡ് തിരുത്തി ഒരു കൊച്ചു താരം. രോഹിത് ക്യാപ്റ്റനായ ഐപിഎല്‍ ടീം മുംബൈ ഇന്ത്യൻസ് തന്നെയാണ് ഇക്കാര്യത്തില്‍ തങ്ങളുടെ നായകനെ വെല്ലുന്ന ഒരാളെ കണ്ടെത്തിയിരിക്കുന്നത്.

അഭിനവ് സിങ് എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയാണ് രോഹിത്തിന്റെ 264 റണ്‍സെന്ന നേട്ടം മറികടന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിന്റെ ആദ്യ ദിവസമായിരുന്നു അഭിനവിന്റെ ഉജ്ജ്വല പ്രകടനം. റിസ്വി സ്പ്രിങ്ഫീല്‍ഡ് സ്‌കൂളിനായി അഭിനവ് 265 റണ്‍സ് അടിച്ചെടുത്തു. ഇക്കാര്യം മുംബൈ ഇന്ത്യന്‍സ് ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

'രോഹിത്, നിങ്ങളുടെ 264 റണ്‍സ് മറികടന്ന താരത്തെ കണ്ടെത്തിയിരിക്കുന്നു' എന്ന കുറിപ്പോടെയാണ് മുംബൈ  ഇന്ത്യന്‍സ് അഭിനവിന്റെ ചിത്രം പങ്കുവച്ചത്. ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിലെ ഈ ബാറ്റിങ് പ്രകടനം അഭിനവിന് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയും നേടിക്കൊടുത്തിട്ടുണ്ട്.

2014 നവംബറില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് രോഹിത് 264 റണ്‍സടിച്ചത്. 173 പന്തുകളില്‍ നിന്ന് 33 ബൗണ്ടറികളും ഒൻപത് സിക്‌സറുകളും സഹിതമായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. തന്റെ പ്രിയ മൈതാനമായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട് സെഞ്ച്വറി പ്രകടനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി