കായികം

ബിസിസിഐയ്ക്ക് തിരിച്ചടി, പാകിസ്ഥാന്‍ ലോക കപ്പ് കളിക്കും; വിലക്കില്ലെന്ന് ഐസിസി

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാനെ ലോക കപ്പില്‍ നിന്നും ഒഴിവാക്കണം എന്ന ബിസിസിഐയുടെ ആവശ്യം തള്ളി ഐസിസി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനെ ലോക കപ്പില്‍ കളിപ്പിക്കരുത് എന്ന ആവശ്യം ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്‍പാകെ വെച്ചത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ അകറ്റി നിര്‍ത്തണം എന്നായിരുന്നു ബിസിസിഐ വാദം.

എന്നാല്‍ ക്രിക്കറ്റ് മാത്രം ചര്‍ച്ച ചെയ്താല്‍ മതി, അതിനപ്പുറത്തേ കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കുകയാണ് ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍. ഇത്തരം കാര്യങ്ങള്‍ ബിസിസിഐ മറ്റ് വേദികളിലാണ് അവതരിപ്പിക്കേണ്ടതെന്നും ബോര്‍ഡ് യോഗത്തില്‍  ശശാങ്ക് മനോഹര്‍ വ്യക്തമാക്കി.

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം ലോക കപ്പില്‍ പാകിസ്ഥാനുമായി കളിക്കരുത് എന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. തീവ്രവാദത്തെ വളര്‍ത്തുന്ന പാകിസ്ഥാനെ ലോക കപ്പില്‍ നിന്നും ഒഴിവാക്കണം എന്ന ആവശ്യം ഐസിസിക്ക് മുന്‍പാകെ ഇന്ത്യ ശക്തമായി ഉന്നയിച്ചു. വിവിധ മേഖലകളില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യയുടെ നയതന്ത്ര നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. 

എന്നാല്‍ ഐസിസി ബോര്‍ഡ് യോഗത്തില്‍ ഇന്ത്യയുടെ ആവശ്യം പോലും ചര്‍ച്ചയ്‌ക്കെത്തിയില്ല. പാകിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു ബോര്‍ഡ് യോഗത്തില്‍ ബിസിസിഐയുടെ നീക്കങ്ങള്‍. പാകിസ്ഥാനെ ലോക കപ്പില്‍ നിന്നും വിലക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് ഐസിസി വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി