കായികം

മുന്നില്‍ മൂന്ന് ഇതിഹാസങ്ങള്‍, പിന്നാലെ ധോണി; മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി മുന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

രിയറിന്റെ സായാഹ്നത്തിലാണെങ്കിലും മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഇപ്പോഴും മികച്ച ഫോമില്‍ തന്നെ കളിക്കുന്നു. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയെ ഏകദിന പരമ്പര വിജയത്തിലേക്ക് നയിക്കുന്നതില്‍ മുന്‍ നായകന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ ധോണിയുടെ അര്‍ധ സെഞ്ച്വറി നിര്‍ണായകമായി. 

മത്സരത്തില്‍ 72 പന്തില്‍ 59 റണ്‍സെടുത്ത ധോണി മറ്റൊരു നേട്ടം കൂടി സ്വന്തം പേരിലാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ 13,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് 37കാരന്‍ സ്വന്തമാക്കിയത്. 412 ലിസ്റ്റ് എ പോരിലാണ് ധോണിയുടെ നേട്ടം. 412 മത്സരങ്ങളില്‍ നിന്ന് ധോണി ഇതുവരെയായി 13,054 റണ്‍സുകളാണ് നേടിയിട്ടുള്ളത്. 

ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ധോണിക്ക് മുന്‍പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഗ്രഹാം ഗൂച്ചാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 22,211 റണ്‍സാണ് ഗൂച്ച് അടിച്ചെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?