കായികം

എനിക്ക് ഹിന്ദി പറയുന്നതാണ് സമ്മര്‍ദ്ദം, അവസാന ഓവര്‍ എറിയുവാനല്ല; കോഹ് ലിയിലും ചിരി പടര്‍ത്തി വിജയ് ശങ്കര്‍

സമകാലിക മലയാളം ഡെസ്ക്

വിജയ് ശങ്കറിന് എറിയാന്‍ അവസാന ഓവര്‍ നല്‍കിയപ്പോള്‍ നിരാശകൊണ്ട് തലയില്‍ കൈവെച്ച് പോയിട്ടുണ്ടാവും പലരും. തൊട്ടടുത്ത നിമിഷം അവരെയെല്ലാം അത്ഭുതപ്പെടുത്തിയാണ് വിജയ് തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ ഹീറോ ആയത്. ഹീറോ ആയതിന് പിന്നാലെ ചഹല്‍ ടിവിയിലേക്കും വിജയ് എത്തി. ആ സമയമുള്ള വിജയിയുടെ മറുപടിയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്. 

ചഹല്‍ ടിവിയില്‍ വിജയിയുടെ ഓള്‍ റൗണ്ട് മികവിനെ അഭിനന്ദിക്കുകയായിരുന്നു കോഹ് ലി. കോഹ് ലി സംസാരിച്ചതിന് പിന്നാലെ വിജയ് ശങ്കറിനോടായി ചഹലിന്റെ ചോദ്യം. അവസാന ഓവര്‍ എറിയുന്നതിനാണോ, ഹിന്ദിയില്‍ സംസാരിക്കുന്നതിനാണോ സമ്മര്‍ദ്ദം കൂടുതല്‍ എന്നായിരുന്നു ചഹലിന്റെ ചോദ്യം. ഹിന്ദി സംസാരിക്കുന്നത് തന്നെ ബുദ്ധിമുട്ട് എന്നാണ് തമിഴ്‌നാട്ടുകാരന്‍ വിജയ് ശങ്കര്‍ മറുപടി നല്‍കിയത്. 

ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ കോഹ് ലിക്കൊപ്പം ചേര്‍ന്ന് 81 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത വിജയ്, അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ജയം ഇന്ത്യയുടെ കൈകളിലേക്കും നല്‍കി. നാഗ്പൂരിലെ പ്രകടനത്തോടെ ഇംഗ്ലണ്ടിലേക്കുള്ള ടിക്കറ്റ് വിജയ് ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി