കായികം

ഇന്ത്യ വീണ കളിയിലെ കണക്കുകള്‍ ഇങ്ങനെ, റെക്കോര്‍ഡ് തീര്‍ത്ത് കോഹ് ലിയും ഫിഞ്ചും

സമകാലിക മലയാളം ഡെസ്ക്

റാഞ്ചിയില്‍ 32 റണ്‍സിന്റെ ജയം പിടിച്ച് അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ പ്രതീക്ഷ നിലനിര്‍ത്തി. ധോനിയുടെ റാഞ്ചിയിലെ അവസാന മത്സരം എന്ന് വിലയിരുത്തപ്പെട്ട കളിയിലെ കണക്കുകള്‍ ഇങ്ങനെയാണ്...നേട്ടം കൊയ്തത് വിരാട് കോഹ് ലിയും, ആരോണ്‍ ഫിഞ്ചും.

ഏകദിനത്തില്‍ 4000 റണ്‍സ് നേടുന്ന പന്ത്രണ്ടാമത്തെ നായകനായി കോഹ് ലി. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് കോഹ് ലി. ധോനി(6641), മുഹമ്മദ് അസ്ഹറുദ്ദീന്‍(5239), സൗരവ് ഗാംഗുലി(5104) എന്നിവരാണ്് കോഹ് ലിക്ക് മുന്‍പ് ഈ നേട്ടം  കൈവരിച്ചിട്ടുള്ളവര്‍. 

ഏകദിനത്തില്‍ 4000 റണ്‍സ് എന്ന നേട്ടം വേഗത്തില്‍ പിന്നിടുന്ന നായകനുമായി കോഹ് ലി. 63 ഇന്നിങ്‌സ് മാത്രമാണ് കോഹ് ലിക്ക് ഇതിനായി വേണ്ടിവന്നത്. 77 ഇന്നിങ്‌സില്‍ നിന്നും 4000 റണ്‍സ് പിന്നിട്ട ഡിവില്ലിയേഴ്‌സാണ് കോഹ് ലിക്ക് പിന്നിലുള്ളത്. 

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമായി കോഹ് ലി. എട്ട് സെഞ്ചുറിയാണ് കോഹ് ലിയുടെ പേരില്‍ ഇപ്പോഴുള്ളത്. 9 വട്ടം ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ചുറി നേടിയ സച്ചിനാണ് മുന്നില്‍. ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും റാഞ്ചിയില്‍ നേട്ടം കൊയ്തിട്ടുണ്ട്. 

99 പന്തില്‍ നിന്നും 93 റണ്‍സ് നേടിയ ഫിഞ്ച് നായകനായി ഏകദിനത്തില്‍ 1000 റണ്‍സ് പിന്നിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന 16ാമത്തെ ഓസീസ് നായകനാണ് ഫിഞ്ച്. ഖവാജയ്‌ക്കൊപ്പം ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ ഫിഞ്ച് തീര്‍ത്ത 193 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് ഓസീസിന്റെ കഴിഞ്ഞ 9 ഇന്നിങ്‌സുകളില്‍ ആദ്യത്തേതാണ്. ഇന്ത്യയ്‌ക്കെതിരായ ഓസീസിന്റെ മൂന്നാമത്തെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടുമാണ് അത്. റാഞ്ചിയിലെ ഏറ്റവും വലിയ കൂട്ടുകെട്ടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ