കായികം

നാണംകെട്ട് വിന്‍ഡിസ്, 45 റണ്‍സിന് ഓള്‍ ഔട്ട്; ട്വന്റി20യിലെ രണ്ടാമത്തെ ചെറിയ സ്‌കോര്‍

സമകാലിക മലയാളം ഡെസ്ക്

ട്വന്റി20യിലെ നിലവിലെ ലോക ചാമ്പ്യന്മാരെ തകര്‍ത്ത് ഇംഗ്ലണ്ട്. 45 റണ്‍സിനാണ് ക്രിസ് ഗെയില്‍ ഉള്‍പ്പെട്ട ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത്. ട്വന്റി20യില്‍ രണ്ടാമത്തെ ഏറ്റവും ചെറിയ ടോട്ടലാണ് ഇത്. 

ഇംഗ്ലണ്ടിന്റെ ട്വന്റി20യിലെ വലിയ മാര്‍ജിനിലെ ജയമാണ് ഇത്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ നെതര്‍ലാന്‍ഡ് നേടിയ 39 റണ്‍സാണ് ട്വന്റി20യിലെ ഏറ്റവും ചെറിയ സ്‌കോര്‍. രണ്ടാം ട്വന്റി20യില്‍ 183 റണ്‍സ് വിജയ ലക്ഷ്യവുമായിട്ടായിരുന്നു വിന്‍ഡിസ് ഇറങ്ങിയത്. എന്നാല്‍ 10 റണ്‍സ് എടുത്ത ഷായ് ഹോപ്പും, 10 റണ്‍സ് എടുത്ത ബ്രാത്വെയ്റ്റുമാണ് വിന്‍ഡിസിന്റെ ടോപ് സ്‌കോറര്‍മാരായത്. മറ്റൊരു വിന്‍ഡിസ് താരവും രണ്ടക്കം കടന്നില്ല.

വിന്‍ഡിസിന്റെ ഇന്നിങ്‌സില്‍ പിറന്നത് നാല് ബൗണ്ടറി മാത്രം, ബ്രാത്വെയ്റ്റ് പറത്തിയ ഒരു സിക്‌സും. രണ്ട് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദനും, രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഡേവിഡ് വില്ലിയും, ആദില്‍ റാഷിദും, പ്ലന്‍കെറ്റുമാണ് വിന്‍ഡിസിനെ തകര്‍ത്തത്. 

71 ബോളുകള്‍ മാത്രമാണ് വിന്‍ഡിസ് നിര നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച് മുന്നില്‍ കണ്ടിരുന്നു. 32 റണ്‍സ് എടുക്കുമ്പോഴേക്കും നാല് വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. എന്നാല്‍ റൂട്ടും ബില്ലിങ്‌സും ചേര്‍ന്ന് അവരെ മികച്ച സ്‌കോറിലേക്ക് എത്തിച്ചു. റൂട്ട് 55 റണ്‍സും, ബില്ലിങ്‌സ് 87 റണ്‍സുമെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍