കായികം

രോഹിത്തും ധവാനും കത്തിക്കയറുന്നു, ഇന്ത്യയ്ക്ക് മികച്ച തുടക്കം; ധവാന് അര്‍ധ ശതകം

സമകാലിക മലയാളം ഡെസ്ക്

മൊഹാലി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 16 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ റണ്‍സ് 96 എടുത്തിട്ടുണ്ട്. ധവാന്‍ അര്‍ധ സെഞ്ചുറി പിന്നിട്ടു. 

44 പന്തില്‍ നിന്നും 9 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് ധവാന്‍ അര്‍ധ ശതകം കുറിച്ചത്. ഓപ്പണര്‍മാരില്‍ ധവാനാണ് കൂടുതല്‍ ആക്രമണകാരിയാവുന്നത്. രോഹിത് ശര്‍മ 35 പന്തില്‍ നിന്നും മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 33 റണ്‍സോടെയാണ് ക്രീസില്‍ നില്‍ക്കുന്നത്. 

കഴിഞ്ഞ കുറേ മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്ന ധവാന് നേര്‍ക്ക് വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോക കപ്പിന് മുന്‍പുള്ള ഫോമില്ലായ്മയാണ് ആശങ്ക തീര്‍ത്തത്. എന്നാല്‍ മൊഹാലിയില്‍ ആ ആശങ്കയെല്ലാം ധവാന്‍ തകര്‍ത്തു. ധവാന്റെ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം അര്‍ധശതകമാണ് ഇത്. 2019ലെ മൂന്നാമത്തേതും, കരിയറിലെ 28ാം അര്‍ധ സെഞ്ചുറിയുമാണ് ഇത്.

ഓസീസ് ബൗളര്‍മാര്‍ക്ക് വലിയ സാധ്യതയൊന്നും നല്‍കാതെയാണ് ഇന്ത്യയുടെ ബാറ്റിങ്. മാക്‌സ്വെല്‍ തന്റെ സ്‌പെല്‍ തുടങ്ങിയത് മെയ്ഡന്‍ ഓവറോടെയായിരുന്നു എങ്കിലും മാക്‌സ്വെല്ലിന്റെ രണ്ടാമത്തെ ഓവറില്‍ 11 റണ്‍സ് രോഹിത്തും ധവാനും ചേര്‍ന്നെടുത്തു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തും, ബൗണ്ടറികള്‍ നേടിയതും റണ്‍സ് ഓപ്പണര്‍മാര്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് യഥേഷ്ടം ചേര്‍ത്തുക്കൊണ്ടിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ