കായികം

ആദ്യം യുവി, ഇപ്പോള്‍ ഹര്‍ദിക്കും; ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനെ വെല്ലുമോ രണ്ടും?

സമകാലിക മലയാളം ഡെസ്ക്

ഇനി കുട്ടിക്രിക്കറ്റ് പൂരത്തിന്റെ ആവേശമാണ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഇപ്പോഴേ ചില പൊടിക്കൈകള്‍ പ്രയോഗിച്ചു തുടങ്ങി. അക്കൂട്ടത്തില്‍, മുംബൈ ഇന്ത്യന്‍സിന്റെ ശ്രദ്ധയെല്ലാം ഹെലികോപ്റ്റര്‍ ഷോട്ടിലാണ്. 

ആദ്യം യുവി, ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയും. ധോനിയുടെ ട്രേഡ്മാര്‍ക്ക് ഷോട്ടായ ഹെലികോപ്റ്റര്‍ ഷോട്ട് നെറ്റ്‌സില്‍ പരീക്ഷിക്കുകയായിരുന്നു ഇരുവരും. ഏതാനും ദിവസം മുന്‍പ് യുവിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് വന്നു. ഇപ്പോള്‍ നെറ്റ്‌സിലെ ഹര്‍ദിക്കിന്റെ കിടിലന്‍ ഹെലികോപ്റ്റര്‍ ഷോട്ടാണ് ആരാധകര്‍ക്ക് മുന്നിലേക്ക് മുംബൈ ഇന്ത്യന്‍സ് കൊണ്ടുവരുന്നത്. 

പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നഷ്ടപ്പെട്ടതിന് ശേഷം ഹര്‍ദിക്കിനെ വീണ്ടും നെറ്റ്‌സില്‍ കണ്ടതിന്റെ ആശ്വാസവും ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഹര്‍ദിക് ഇന്ത്യന്‍ ടീമിന് നല്‍കുന്ന ബാലന്‍സാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹര്‍ദിക് ടീമിലേക്ക് എത്തുമ്പോള്‍ കുല്‍ദീപിനേയും, ചഹലിനേയും ഇന്ത്യയ്ക്ക് ഒരുമിച്ച് കളിപ്പിക്കുവാനുള്ള വഴിയും തെളിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍