കായികം

ശ്രീശാന്തിന്റെ ഹര്‍ജി: സുപ്രീം കോടതി വിധി ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട് ബഞ്ച് രാവിലെ പത്തേ മുപ്പതിന് ഹര്‍ജി പരിഗണിക്കും.

ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളിയുമായി ബന്ധപ്പെട്ടു രാജസ്ഥാന്‍ റോയല്‍സ് ടീം മുന്‍ താരമായ ശ്രീശാന്തിന് 2013ലാണ് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്. ഡല്‍ഹി കോടതി 2015ല്‍ കുറ്റവിമുക്തനാക്കിയെങ്കിലും അച്ചടക്ക നടപടിയില്‍ നിന്നു പിന്നോട്ടില്ലെന്ന് ബിസിസിഐ നിലപാട് എടുക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ