കായികം

സ്‌പെല്ലിങ്ങിലൊക്കെ എന്തിരിക്കുന്നു അല്ലേ? ആരും അറിയാതെ ഓസീസിനായി അവര്‍ അരങ്ങേറി

സമകാലിക മലയാളം ഡെസ്ക്

2-0ന് പിന്നില്‍ നിന്നതിന് ശേഷം തകര്‍പ്പന്‍ തിരിച്ചു വരവാണ് ഓസ്‌ട്രേലിയ നടത്തിയത്. ലോക കപ്പിന് മുന്‍പ് ഇന്ത്യയ്‌ക്കെതിരെ പരമ്പര പിടിച്ച് ഓസ്‌ട്രേലിയ ആത്മവിശ്വാസം കൂട്ടുന്നു. അതിനിടയിലാണ് അഞ്ചാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പുതിയ താരങ്ങള്‍ അരങ്ങേറ്റം കുറിച്ചുവെന്ന ട്വീറ്റുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ വരുന്നത്. 

ഫിറോസ് ഷാ കോട്‌ലയിലെ സ്‌കോര്‍ ബോര്‍ഡ് തന്നെ വിഷയം. സ്‌കോര്‍ ബോര്‍ഡില്‍ ഓസീസ് താരങ്ങളുടെ സ്‌പെല്ലിങ് തെറ്റായി എഴുതിയതാണ് കാര്യം. കമിന്‍സിന്റെ പേര് സ്‌പെല്ലിങ് തെറ്റിച്ച് കോമിന്‍സ്(commins) എന്നും, മാക്‌സ്വെല്ലിന്റെ പേര് mexwell എന്നുമാണ് മാന്യുവല്‍ സ്‌കോര്‍ ബോര്‍ഡില്‍ കാണിച്ചത്. 

അതുകൊണ്ടും തീര്‍ന്നില്ല, പ്ലേയിങ് ഇലവനില്‍ ഇല്ലാത്ത ഷോര്‍ട്ടിന്റേയും ആന്‍ഡ്ര്യു ടൈ, ബെഹ്‌റന്‍ഡോര്‍ഫ് എന്നിവരുടെ പേരുകള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ ഇടം പിടിക്കുകയും ചെയ്തു. ട്വിറ്ററിലൂടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെയാണ് ഈ പിശക് ആരാധകരുടെ മുന്നിലേക്ക് കൊണ്ടുവന്നത്. 

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏതാനും പുതിയ താരങ്ങള്‍ അരങ്ങേറ്റം കുറിച്ചെന്ന് തോന്നുന്നു എന്നായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ട്വീറ്റ്. പരമ്പരജയം നിര്‍ണയിക്കുന്ന ഏകദിനത്തില്‍ 35 റണ്‍സിന് ഇന്ത്യയെ കീഴടക്കിയാണ് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത