കായികം

ഇനി സീനിയര്‍ ടീമില്‍, ചുവടുറപ്പിക്കുവാന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ സീനിയര്‍ തലത്തിലേക്ക് എത്തുന്നു. മുംബൈ ട്വന്റി20 ലീഗിനുള്ള താര ലേലത്തില്‍ പത്തൊന്‍പതുകാരനായ അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ പേര് ഉള്‍പ്പെട്ടതോടെയാണ് ജൂനിയര്‍ തലം വിട്ട് അര്‍ജുന്‍ വരുന്നത്. 

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് വേണ്ടി കഴിഞ്ഞ വര്‍ഷം അര്‍ജുന്‍ രണ്ട് ടെസ്റ്റ് കളിച്ചിരുന്നു. ശ്രലങ്കയ്‌ക്കെതിരെയായിരുന്നു അത്. ഇടംകയ്യന്‍ മീഡിയം പേസറായ അര്‍ജുന് അന്ന് മൂന്ന് വിക്കറ്റാണ് നേടുവാനായത്. ഡിവൈ പട്ടില്‍ ട്വന്റി20 ടീമിലും, അണ്ടര്‍ 23 മുംബൈ ടീമിലും അര്‍ജുന്‍ അടുത്തിടെ കളിച്ചിരുന്നു. 

ബയോ മെക്കാനിക് വിദഗ്ധന്‍ അതുല്‍ ഗയ്‌ക്കെവാദുമായി ചേര്‍ന്ന് ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തിയാണ് അര്‍ജുന്‍ വരുന്നത്. ഇന്ത്യന്‍ ടീമില്‍ സച്ചിന്റെ സഹതാരമായിരുന്ന, മുന്‍ വിദര്‍ഭ ബൗളിങ് പരിശീലകന്‍ സുബ്രതോ ബാനര്‍ജിയുമാണ് അര്‍ജുന്റെ ബൗളിങ് ഗുരു. 

മുംബൈ ട്വന്റി20യിലേക്ക് അര്‍ജുന്‍ വരുന്നതോടെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ നേടുവാനാവുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അര്‍ജുനെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ കടുത്ത മത്സരം ഉണ്ടാവുമെന്നുമാണ് കരുതുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''