കായികം

ഒരേ തലമുറയില്‍ കളിക്കേണ്ടി വന്നത് ഇവരുടെ ഭാഗ്യമാണോ, ഭാഗ്യക്കേടാണോ? 

സമകാലിക മലയാളം ഡെസ്ക്

ഒരേ തലമുറയില്‍ കളിക്കുക എന്നത് ക്രിസ്റ്റിയാനോയേയും, മെസിയേയും സംബന്ധിച്ച് ഭാഗ്യമാണോ, ഭാഗ്യക്കേടാണോ? ഒരേ തലമുറയില്‍ ഒരേ സമയം കളിക്കേണ്ടി വന്നത് അവരുടെ ഭാഗ്യവുമാണ്, നിര്‍ഭാഗ്യവുമാണ് എന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ പരിശീലകന്‍ മൗറിഞ്ഞോ പറയുന്നത്. 

ഒരുമിച്ച് കളിക്കേണ്ടി വന്നതിലൂടെ ഇവര്‍ക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് മൗറിഞ്ഞോ പറയുന്നത് ഇങ്ങനെ, പരസ്പരം പോരടിച്ച് മത്സരിച്ച് കളിക്കുവാന്‍ ഇവര്‍ക്കായി. പോസിറ്റിവായിട്ടാണ് ഇരുവരും പരസ്പരം കാണുന്നത്. അതിലൂടെ എക്‌സ്ട്രാ മോട്ടിവേഷനും അവര്‍ക്ക് ലഭിക്കുന്നു. 

ഇനി ഇവരില്‍ ഒരാള്‍ മാത്രമാണ് ഈ തലമുറയില്‍ ഉണ്ടായിരുന്നത് എങ്കില്‍ പത്ത് ബാലന്‍ ദി ഓറും അയാളുടെ കൈകളില്‍ ഇരുന്നേനെ എന്നാണ് മൗറിഞ്ഞോ പറയുന്നത്. മെസിയും, ക്രിസ്റ്റ്യാനോയും ഉയരത്തിലാണ് കളിയെ എത്തിച്ചിരിക്കുന്നത്. നെയ്മര്‍, എംബാപ്പെ, ഗ്രീസ്മാന്‍ എന്നിവര്‍ക്ക് ഇത് വലിയ പ്രചോദനമാവണമെന്നും മൗറിഞ്ഞോ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?