കായികം

സീസണിലെ മികച്ച ഫോം; ആ രണ്ട് മലയാളി താരങ്ങളും ഇന്ത്യൻ ടീമിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അണ്ടർ 23 എഎഫ്സി ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. 23അംഗ സംഘത്തെയാണ് ഇന്ന് പരിശീലകൻ ഡെറിക് പെരേര പ്രഖ്യാപിച്ചത്‌. മലയാളികളായ സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും ടീമിൽ ഇടം സ്വന്തമാക്കിയിട്ടുണ്ട്. ഖത്തറിനെതിരായി സൗഹൃദ മത്സരം കളിച്ച ടീമിൽ ഉണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും എഎഫ്സി ചാമ്പ്യൻഷിപ്പിനായുള്ള ടീമിലും ഇടം പിടിച്ചിട്ടുണ്ട്.  

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് സഹലിനെ ക്യാമ്പിൽ എത്തിച്ചത്. ഐ ലീ​ഗിൽ ഇ‌ന്ത്യൻ ആരോസിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചാണ് രാഹുൽ വരുന്നത്. ദിവസങ്ങൾക്ക് മുൻപാണ് രാഹുൽ കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിലെ സ്ഥാനവും. 
  
ഈ മാസം 22 മുതൽ ഉസ്ബെക്കിസ്ഥാനിൽ വെച്ചാണ് ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയെ കൂടാതെ ഉസ്ബെക്കിസ്ഥാൻ, തജികിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പിൽ ഉള്ളത്.

ഗോൾകീപ്പർ- ഗിൽ, ധീരജ്, മൊഹമ്മദ് നവാസ്. പ്രതിരോധം- നരേന്ദർ, മെഹ്താബ്, സർതക്, അൻവർ, ആശിഷ്, നിശു, ഗൗരവ്. മിഡ്ഫീൽഡ്- 
വിനീത് റായ്, സഹൽ, ജെറി, ചാങ്തെ, അമർജിത്, രോഹിത്, കോമൽ, രാഹുൽ, അനിരുദ്ധ താപ. ഫോർവേഡ്- ഡാനിയൽ, ലിസ്റ്റൺ, റഹീം, ദാനു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു