കായികം

സൂപ്പര്‍ കപ്പിലെ യോഗ്യതാ മത്സരങ്ങള്‍ വീണ്ടും നടത്തണം; ആവശ്യവുമായി ഐലീഗ് ക്ലബുകള്‍, വിട്ടുവിഴ്ചയില്ലെന്ന് എഐഎഫ്എഫ്‌

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ കപ്പിലെ നടക്കാതിരുന്ന മൂന്ന് യോഗ്യതാ മത്സരങ്ങള്‍ വീണ്ടും നടത്തണം എന്ന് ഐലീഗ് ക്ലബുകള്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അനിശ്ചിതത്വങ്ങള്‍ മറികടക്കുവാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിലപാട് സ്വാഗതം ചെയ്താണ് ഐലീഗ് ക്ലബുകളുടെ പ്രതികരണം. 

സൂപ്പര്‍ കപ്പിലെ ഈ സീസണിലെ മൂന്ന് യോഗ്യതാ മത്സരങ്ങളാണ് നടക്കാതിരുന്നത്. വാക്ക് ഓവറില്‍ ഐ ലീഗ് ക്ലബുകള്‍ പുറത്താവുകയായിരുന്നു. ഇതോടെ നാല് യോഗ്യതാ മത്സരങ്ങളില്‍ നടന്നത് ഒരെണ്ണം മാത്രം. ഐലീഗ് ക്ലബുകള്‍ പിന്മാറിയതോടെ ഐഎസ്എല്‍ ക്ലബുകള്‍ സൂപ്പര്‍ കപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് എത്തുകയും ചെയ്തു. 

എന്നാല്‍ യോഗ്യതാ മത്സരങ്ങള്‍ വീണ്ടും നടത്തണം എന്ന ഐലീഗ് ക്ലബുകളുടെ ആവശ്യം എഐഎഫ്എഫ് അംഗീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കളി നിയമങ്ങള്‍ മാറ്റാനാവില്ലെന്നാണ് എഐഎഫ്എഫിന്റെ നിലപാട്. സൂപ്പര്‍ കപ്പിന്റെ സംഘാടനത്തിലെ പോരായ്മയും ഐലീഗിന്റെ ഭാവിയും ചൂണ്ടിയായിരുന്നു 9 ഐലീഗ് ക്ലബുകള്‍ പ്രതിഷേധവുമായി എത്തിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി