കായികം

റാമോസിനേക്കാള്‍ ദയയുള്ള ഡിഫന്റര്‍ വേറെയില്ല; ആരാധകരെ ഞെട്ടിച്ച് നോര്‍വെ താരത്തിന്റെ വാക്കുകള്‍

സമകാലിക മലയാളം ഡെസ്ക്


കടുപ്പമേറിയ ടാക്ലിങ്ങുകളായിരിക്കും റാമോസിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരാധകരുടെ മനസിലേക്ക് ആദ്യമെത്തുക. കാടത്തം എന്ന് റാമോസിന്റെ ടാക്ലിങ് ശൈലികളെ പലരും വിലയിരുത്തിയിട്ടുമുണ്ട്. എന്നാലിപ്പോള്‍, താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും ദയയുള്ള പ്രതിരോധനിര താരമാണ് റാമോസ് എന്നാണ് നോര്‍വേ താരം ജോഷുവ കിങ് പറയുന്നത്. 

ദയയുള്ള ഡിഫന്ററായി റാമോസിനെ വിലയിരുത്തിയ റാമോസിന്റെ വാക്കുകള്‍ കേട്ടതിന്റെ കൗതുകമാണ് ഫുട്‌ബോള്‍ ആരാധകര്‍ പ്രകടിപ്പിക്കുന്നത്. യൂറോ 2020 യോഗ്യതാ മത്സരത്തില്‍ റാമോസ് ഉള്ള സ്‌പെയ്‌നിന് എതിരെ നോര്‍വേയ്ക്ക് വേണ്ടി ജോഷുവ ബൂട്ടണിഞ്ഞിരുന്നു. 

പരുക്കനും, വൃത്തികെട്ടവനുമായ പ്രതിരോധനിരക്കാരന്‍ എന്നാണ് റാമോസിന് മേലുള്ള പേര്. എന്നാല്‍ റാമോസിനേക്കാള്‍ നല്ലൊരു ദയയുള്ള ഡിഫന്റര്‍ക്കെതിരെ ഞാന്‍ കളിച്ചിട്ടില്ല. റാമോസിന്റെ എല്ലാ മത്സരവും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ഞാന്‍ കണ്ടിട്ടുള്ള റാമോസിന്റെ എല്ലാ ചലഞ്ചുകളും ക്ലീന്‍ ആണ്. നല്ല കായിക താരമാണ് റാമോസ് എന്നും ജോഷുവ പറയുന്നു. 

കരിയറില്‍ 25 വട്ടമാണ് റാമോസ് ചുവപ്പുകാര്‍ഡ് വാങ്ങിയത്. ഈ സീസണില്‍ റയലിന് വേണ്ടി ഇറങ്ങിയപ്പോള്‍ 13 വട്ടവും റാമോസിന് നേര്‍ക്ക് റഫറി കാര്‍ഡ് ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സലയെ വീഴ്ത്തിയ റാമോസിന്റെ നീക്കമാണ് ഫുട്‌ബോള്‍ ലോകത്ത് നിന്നും റാമോസിന് ഏറ്റവും കടുത്ത വിമര്‍ശനം ഉയരാന്‍ ഇടയാക്കിയത്. റാമോസിനെ ഫുട്‌ബോളില്‍ നിന്നും വിലക്കണം എന്ന് വരെ ആ സമയം ആവശ്യം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം