കായികം

ഔട്ട് ആണോ നോട്ട്ഔട്ട് ആണോ? ഉത്തരമില്ലാതെ കുഴങ്ങി ഐസിസിയും

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പറമ്പിലേയും പാടത്തേയും ക്രിക്കറ്റ് കളിക്കിടയയില്‍ തര്‍ക്കങ്ങള്‍ പതിവാണ്. അങ്ങിനെ ഒരു തര്‍ക്കമാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക് ഇപ്പോള്‍ എത്തുന്നത്. കറാച്ചിയിലെ ഗള്ളി ക്രിക്കറ്റിനിടയിലാണ് തര്‍ക്കം. 

ബാറ്റ്‌സ്മാന്റെ മിഡില്‍ സ്റ്റംപ് ബൗളര്‍ ഇളക്കി താഴെയിട്ടിട്ടുണ്ട്. പക്ഷേ ബെയിലുകള്‍ രണ്ടും മുകളില്‍ തന്നെയുണ്ട്. ഇത് ഔട്ട് ആണോ അല്ലയോ എന്നതാണ് തര്‍ക്ക വിഷയം. ഐസിസിക്കും അതാണ് ചോദിക്കുവാനുള്ളത് ഇത് ഔട്ട് ആണോ അല്ലയോ എന്ന്. 

കറാച്ചിയിലെ തെരുവുകളില്‍ ഒന്നില്‍ നടന്ന ടെന്നീസ് ബോള്‍ ക്രിക്കറ്റിനിടയില്‍ നിന്നുമുള്ളതാണ് ഫോട്ടോ. അവരുടെ ചോദ്യത്തിന് ഐസിസിക്കും വ്യക്തമായ ഉത്തരം ഇല്ലാത്തത് കണ്ട കൗതുകത്തിലാണ് ആരാധകര്‍ ഇപ്പോള്‍. ബെയിലുകള്‍ താഴെ വീഴാത്തതിനാല്‍ ഇത് ഔട്ട് അല്ലെന്നാണ് ഒരുപക്ഷം സോഷ്യല്‍ മീഡിയയില്‍ വാദിക്കുന്നത്. അതിനെ എതിര്‍ത്ത് എത്തുന്നവരും വരുന്നതോടെ ചര്‍ച്ച ചൂടുപിടിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'