കായികം

നോബോള്‍ കാണാതെ പോയ അമ്പയര്‍ക്കെതിരെ ബിസിസിഐയ്ക്ക് നടപടി എടുക്കാനാവില്ല; പരിമിതികള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്നിങ്‌സിലെ അവസാനത്തെ ഡെലിവറിയില്‍ നോബോള്‍ വിധിക്കാതിരുന്ന അമ്പയര്‍ക്കെതിരെ വിമര്‍ശനം ശക്തമാകുമ്പോഴും, അമ്പയര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര തലത്തില്‍ അനുഭവ സമ്പത്തുള്ള അമ്പയര്‍മാര്‍ ബിസിസിഐയുടെ പരിധിയില്‍ കുറവായതിനാലാണ് അമ്പയര്‍ക്കെതിരെ നടപടി വരാത്തതിന് കാരണം. 

അമ്പയര്‍ സുന്ദരം രവിയാണ് നോബോള്‍ വിധിക്കാതിരുന്നതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ് ലി തന്നെ അമ്പയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ക്ലബ് ക്രിക്കറ്റ് അല്ലെന്നായിരുന്നു കോഹ് ലിയുടെ ഓര്‍മപ്പെടുത്തല്‍. 

ഓണ്‍ ഫീല്‍ഡിലേയയും, ടിവി ഡ്യൂട്ടിക്കുമായും 11 ഇന്ത്യന്‍ അമ്പയര്‍മാരെയാണ് 56 മത്സരങ്ങളുടെ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ആകെയുള്ളത് 17 അമ്പയര്‍മാരാണ്. ഇതില്‍ ആറ് പേര്‍ വിദേശത്ത് നിന്നുള്ളവര്‍. മാച്ച് റഫറിയില്‍ നിന്നും സുന്ദരം രവിക്ക് നെഗറ്റീവ് മാര്‍ക്ക് ലഭിച്ചേക്കാം എന്നല്ലാതെ, മറ്റ് ശിക്ഷാ നടപടികള്‍ ബിസിസിഐയ്ക്ക് സ്വീകരിക്കുവാന്‍ കഴിയില്ല. ഐസിസിയുടെ എലൈറ്റ് പാനല്‍ ലിസ്റ്റിലുള്ള ഏക ഇന്ത്യന്‍ അമ്പയര്‍ സുന്ദരം രവിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി