കായികം

പഴി കേള്‍ക്കാന്‍ ഇനി ഇല്ല; രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് ഗോണ്‍സാലോ ഹിഗ്വെയ്ന്‍

സമകാലിക മലയാളം ഡെസ്ക്

അര്‍ജന്റീനയുടെ മുന്നേറ്റ നിരയില്‍ ഇനി ഗോണ്‍സാലോ ഹിഗ്വെയ്ന്‍ ഇല്ല. രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും ഹിഗ്വെയ്ന്‍ വിരമിച്ചു. അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ ഇനി ഇല്ലെങ്കിലും ചെല്‍സിക്കായി തുടര്‍ന്ന് കളിക്കുമെന്ന് താരം വ്യക്തമാക്കി. 

75 മത്സരങ്ങള്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ച ഹിഗ്വെയ്ന്‍ 31 വട്ടം വല ചലിപ്പിച്ചു. 2018 ലോക കപ്പില്‍ നൈജീരിയയ്‌ക്കെതിരെതിരെ 2-1ന് ജയം നേടിയ കളിയിലാണ് ഹിഗ്വെയ്ന്‍ അവസാനമായി അര്‍ജന്റീനയ്ക്കായി അവസാനം ഇറങ്ങിയത്. 

ദേശീയ ടീമിലൊപ്പമുള്ള കാലം അവസാനിച്ചിരിക്കുന്നു. ഇപ്പോള്‍ പുറത്തുനിന്നാണ് ഞാന്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നത്, അത് നിരവധി പേര്‍ക്ക് സന്തോഷം നല്‍കുന്നതാണെന്നും ഹിഗ്വെയ്ന്‍ പറയുന്നു. അര്‍ജന്റീനിയന്‍ കുപ്പായത്തിലെ ഹിഗ്വെയ്‌ന്റെ പ്രകടനം എന്ന് വിമര്‍ശകര്‍ക്ക് വിഷയമായിരുന്നു. 

2014 ലോക കപ്പ് ഫൈനലില്‍ ഗോള്‍ വല കുലുക്കി തുടങ്ങാന്‍ ലഭിച്ച അവസരം പാഴാക്കി കളഞ്ഞതിലുള്‍പ്പെടെ ആ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്നു. 2015ലെ കോപ അമേരിക്കയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹിഗ്വെയ്‌ന് സംഭവിച്ച പിഴവും ആരാധകരുടെ മനസിലുണ്ടാവും. എന്നാല്‍, 2014 ലോക കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിനെതിരെ 1-0ന് ജയം പിടിക്കുവാന്‍ വേണ്ടി വന്ന തന്റെ ഗോളിനെ ചൂണ്ടി വിമര്‍ശകരുടെ വായടപ്പിക്കുവാനാണ് ഹിഗ്വെയ്ന്‍ ശ്രമിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി