കായികം

ആരാധകനെ മര്‍ദ്ദിച്ചതിന് നെയ്മര്‍ക്കെതിരെ നടപടി; മൂന്ന് മത്സരങ്ങളില്‍ വിലക്ക്

സമകാലിക മലയാളം ഡെസ്ക്

പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ഫ്രഞ്ച് കപ്പ് ഫൈനലിന് ഇടയില്‍ ഗ്യാലറിയിലെ കാണികളില്‍ ഒരാളെ മര്‍ദ്ദിച്ചതിനാണ് വിലക്ക്. മത്സരത്തിന് ശേഷം മെഡല്‍ദാന ചടങ്ങിനായി പോകവെ ഗ്യാലറിയില്‍ നിന്ന ആരാധകരില്‍ ഒരാള്‍ കളിക്കാരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് നെയ്മര്‍ ഇയാളുടെ മുഖത്ത് ഇടിച്ചത്. 

ഫ്രഞ്ച് കപ്പ് ഫൈനലില്‍ പിന്നില്‍ നിന്നും തിരിച്ചെത്തി 2-2ന് റെന്നെസ് കളി സമനിലയിലാക്കുകയും, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5ന് പിഎസ്ജിയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. നെയ്മറുടെ സസ്‌പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. തിങ്കളാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നത് എന്നതിനാല്‍, ശനിയാഴ്ച നടക്കുന്ന ആങ്കേഴ്‌സിനെതിരായ ലീഗ് വണ്‍ മത്സരം കളിക്കാന്‍ നെയ്മര്‍ക്കാവും. 

പിഎസ്ജിയുടെ അവസാന രണ്ട് ലീഗ് മത്സരങ്ങളില്‍ നെയ്മര്‍ക്ക് കളിക്കാനാവില്ല. പുതിയ സീസണിലെ ആദ്യ മത്സരവും നെയ്മര്‍ക്ക് നഷ്ടമാകും. മാച്ച് ഒഫീഷ്യല്‍സിനെ അധിക്ഷേപിച്ചതിന് ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും വിലക്ക് നേരിട്ടതിന് പിന്നാലെയാണ് ഫ്രഞ്ച് ലീഗിലും നെയ്മര്‍ക്ക് വിലക്ക് നേരിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി