കായികം

ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നു, മറഡോണയെ വീണ്ടും ശസ്ത്രക്രീയയ്ക്ക് വിധേയമാക്കും

സമകാലിക മലയാളം ഡെസ്ക്

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ശാരീരിക പ്രശ്‌നങ്ങള്‍ വീണ്ടും അലട്ടുന്നു. ഇടത് തോളിന് താരത്തെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രീയയ്ക്ക് വിധേയനാവുന്നതിനായി താരം മെക്‌സിക്കോയില്‍ നിന്നും ബ്യൂണസ് ഐറിസിലേക്കെത്തും. 

മെക്‌സിക്കോയുടെ സെക്കന്‍ഡ് ഡിവിഷന്‍ ടീമായ ഡോറാഡോസിന്റെ പരിശീലകനാണ് മറഡോണയിപ്പോള്‍. 1997ല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചതിന് ശേഷം ശാരീരിക പ്രശ്‌നങ്ങള്‍ പല വിധത്തില്‍ മറഡോണയെ അലട്ടിയിരുന്നു. 2004ല്‍ മയക്കുമരുന്നിന്റെ അമിതോപയോഗത്തെ തുടര്‍ന്നുള്ള ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ താരം അതിജീവിച്ചെത്തി. 

ഈ വര്‍ഷം ജനുവരിയില്‍ വയറ്റിലെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മറഡോണ ശസ്ത്രക്രീയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. കളിക്കളത്തിലേക്ക് എത്തുമ്പോള്‍ ഡോറഡോസിനെ മെക്‌സിക്കന്‍ ടോപ് ഡിവിഷനിലേക്ക് യോഗ്യത നേടിക്കൊടുക്കുകയാണ് മറഡോണയുടെ ലക്ഷ്യം. രണ്ട് വര്‍ഷത്തേക്ക് കൂടി ഇവിടെ തുടരുമെന്നാണ് താരം വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്