കായികം

സഞ്ജു ഇന്നിറങ്ങുക അഞ്ചാമനായോ ആറാമനായോ? ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 ഇന്ന്‌

സമകാലിക മലയാളം ഡെസ്ക്

ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20 ഇന്ന് ഡല്‍ഹിയില്‍. 8-0ന് ബംഗ്ലാദേശിനെതിരെ ജയിച്ച് നില്‍ക്കുന്ന ഇന്ത്യ രോഹിത് ശര്‍മയ്ക്ക് കീഴില്‍ ആധിപത്യം ഊട്ടിയുറപ്പിക്കാന്‍ തന്നെയാവും ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ പരിചയസമ്പത്തില്ലാത്ത മധ്യനിരയാണ് ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്ന ഒരു ഘടകം. 

സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോയെന്നതാണ് ആകാംക്ഷ ഉണര്‍ത്തുന്നത്. മനീഷ് പാണ്ഡേയ്ക്ക് പകരം സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാവും ടീം മാനേജ്‌മെന്റ് ശ്രമിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഏത് ബാറ്റിങ് പൊസിഷനിലാവും സഞ്ജു ഇറങ്ങുക എന്നതും ചോദ്യമാണ്. 

മൂന്നാമനായി കെ എല്‍ രാഹുലിനെ ഇറക്കുമ്പോള്‍ നാലാം സ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍ക്ക് പ്രൊമോഷന്‍ നല്‍കുമോയെന്ന് അറിയണം. അഞ്ചാമനായി സഞ്ജുവിനെ ഇറക്കി പന്തിനെ ആറാമത് ഇറക്കാനാണോ മാനേജ്‌മെന്റ് തുനിയുക എന്നതും കണ്ടറിയണം. 2015ന് ശേഷം ടീമിലേക്ക് തിരിച്ചെത്തുകയാണ് സഞ്ജു. അവസരം മുതലാക്കാനായാല്‍ അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് സഞ്ജുവിന് ലക്ഷ്യം വയ്ക്കാം. 

ഓള്‍ റൗണ്ടര്‍മാരായി ക്രുനാല്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. സ്പിന്നറായി ചഹലും, പേസ് നിരയില്‍ ദീപക് ചഹറും ഖലീല്‍ അഹ്മദും എത്തിയേക്കും. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ചഹല്‍ കളിച്ചിരുന്നില്ല. ട്വന്റി20 ലോകകപ്പ് മുന്‍പില്‍ കണ്ട് ചഹലിനേയും ഉള്‍ക്കൊള്ളിച്ചാണ് പരീക്ഷണങ്ങള്‍ എന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''