കായികം

ഭാവി നായകന്‍ ഇതുതന്നെയല്ലേ? നായകത്വത്തില്‍ കോഹ് ലിയുടെ റെക്കോര്‍ഡ് മറികടന്നു, അതും 10 വര്‍ഷം പഴക്കമുള്ളത്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഒരു ദശകത്തോളം കോഹ് ലി തന്റെ പേരില്‍ ചേര്‍ത്തു വെച്ചിരുന്ന റെക്കോര്‍ഡ് യുവതാരം ശുഭ്മാന്‍ ഗില്‍ തന്റെ പേരിലാക്കി. ദേവ്ധര്‍ ട്രോഫിയിലാണ് 2009-10 സീസണില്‍ കോഹ് ലി തന്റെ പേരിലാക്കിയ റെക്കോര്‍ഡ് ഗില്‍ മറികടന്നത്. 

ദേവ്ധര്‍ ട്രോഫി ഫൈനലിലേക്ക് തന്റെ ടീമിനെ നയിച്ച് എത്തിക്കുന്ന പ്രായം കുറഞ്ഞ നായകന്‍ എന്ന നേട്ടമാണ് കോഹ് ലിയെ പിന്തള്ളി ഗില്‍ സ്വന്തമാക്കിയത്. 10 വര്‍ഷം മുന്‍പ് പ്രായം 21ല്‍ നില്‍ക്കുമ്പോള്‍ നോര്‍ത്ത് സോണിനെ ദേവ്ധര്‍ ട്രോഫി ഫൈനലിലേക്ക് കോഹ് ലി എത്തിച്ചിരുന്നു. 

ഇന്ത്യ സി ദേവ്ധര്‍ ട്രോഫി ഫൈനലിലേക്ക് എത്തുമ്പോള്‍ ക്യാപ്റ്റനായ ഗില്ലിന്റെ പ്രായം 20 വര്‍ഷവും 57 ദിവസവും. ഉന്‍മുക്ത് ചന്ദ് ആണ് ലിസ്റ്റില്‍ മൂന്നാമത്. 2015 ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ ബിയെ ഉന്‍മുക്ത് ചന്ദ് ഫൈനലില്‍ എത്തുമ്പോള്‍ 22 വര്‍ഷവും 310 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത