കായികം

അഭിനയിച്ച് തകര്‍ത്ത് ഇര്‍ഫാന്‍ പഠാന്‍; രണ്ടാം ഇന്നിങ്‌സിന്റെ ആദ്യ ഘട്ടം വിജയകരമെന്ന് താരം

സമകാലിക മലയാളം ഡെസ്ക്

ന്റെ രണ്ടാം ഇന്നിങ്‌സിന്റെ ആദ്യ ഘട്ടം വിജയകരമായി അവസാനിച്ചതിന്റെ സന്തോഷം പങ്കുവെച്ച് എത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യന്‍ ടീമിലേക്കും ഐപിഎല്ലിലേക്കുമുള്ള വാതിലുകള്‍ പൂര്‍ണമായും അടഞ്ഞു എന്ന് വ്യക്തമായതോടെ സിനിമയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഇറങ്ങിയതാണ് പഠാന്‍. ആദ്യ ഷെഡ്യൂള്‍ വിജയകരം...

വിക്രമിനൊപ്പം തമിഴിലേക്ക് എത്തുന്ന ഇര്‍ഫാന്‍ പൊലീസുകാരനായാണ് ചിത്രത്തില്‍ വേഷമിടുന്നത്. വിക്രം 58 എന്നാണ് സിനിമയുടെ താത്കാലിക പേര്. ഇമൈക്ക നൊടികള്‍, ഡിമോണ്ടി കോളനീ എന്നീ സിനിമകളുടെ സംവിധായകനായ അജയ് ജ്ഞാനമുത്തുവാണ് ഇര്‍ഫാനെ തമിഴ് ലോകത്തേക്ക് എത്തിച്ചത്. അഭിനയത്തിലെ ആദ്യ ചുവടുവയ്പ്പില്‍ എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നതായി പഠാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ചിത്രത്തില്‍ 25 വ്യത്യസ്ത വേഷങ്ങളിലാണ് വിക്രം എത്തുന്നത്. പ്രാധാന്യമുള്ള റോളാണ് ചിത്രത്തില്‍ പഠാന് നല്‍കിയിരിക്കുന്നത്. ചിത്രം ഇറങ്ങുന്നതോടെ ഒരു സിനിമയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ വേഷങ്ങളില്‍ എത്തുന്നു എന്ന ലോക റെക്കോര്‍ഡ് ചിയാന്‍ വിക്രമിന്റെ പേരിലാവും. പ്രിയ ഭവാനിയാണ് ന്ായിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ