കായികം

ഫുട്‌ബോള്‍ മത്സരത്തിനിടെ കോഴിയെ കൊന്ന് ക്രൊയേഷ്യന്‍ താരം; ഒരു വര്‍ഷം തടവ് ശിക്ഷ മുന്‍പില്‍

സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോള്‍ മത്സരം നടക്കുന്നതിന് ഇടയില്‍ ഗ്രൗണ്ടിലേക്കെത്തിയ കോഴിയെ കൊന്ന ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ താരം നിയമ കുരുക്കിലേക്ക്. കിഴക്കന്‍ ക്രായേഷ്യയില്‍ നടന്ന സെമി പ്രൊഫഷണല്‍ മത്സരത്തിന് ഇടയില്‍ ഫുട്‌ബോള്‍ താരമായ ഇവാന്‍ ഗസ്‌ഡെക്കാണ് കോഴിയെ കൊന്നത്.

താരത്തിനെതിരെ നിയമനടപടി സ്വീകരിക്കും എന്ന് ക്രൊയേഷ്യന്‍ ആനിമല്‍ റൈറ്റ്‌സ് ഗ്രൂപ്പ് വ്യക്തമാക്കി. കളിക്കിടയില്‍ ഗ്രൗണ്ടിലേക്ക് കൂട്ടമായി എത്തുകയായിരുന്നു കോഴികള്‍. ഇവയെ ഓടിച്ചെത്തിയ ഗസ്‌ഡെക്ക് ഒരു കോഴിയെ കാലുകൊണ്ട് ചവിട്ടുകയും, അത് വീണപ്പോള്‍ പുറത്തേക്കെടുത്ത് വലിച്ചെറിയുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ ഇയാള്‍ക്ക് ചുവപ്പു കാര്‍ഡ് നല്‍കി മത്സരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒരു തെറ്റും ചെയ്യാത്ത ജീവിതെ ക്രൂരമായി കൊലപ്പെടുത്തുകയാണ് ഫുട്‌ബോള്‍ താരം ചെയ്തത് എന്ന് എന്‍ജിഒ ആനിമല്‍ ഫ്രണ്ട്‌സും ആരോപിച്ചു. ഗസ്‌ഡെക്ക് കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷയാണ് താരത്തിന് ലഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം