കായികം

അശ്വിന്‍ ഇനി ഡല്‍ഹിക്കാരന്‍, നായകനെ കിങ്‌സ് ഇലവന്‍ വിറ്റത് 1.5 കോടി രൂപയ്ക്കും ഒരു താരത്തിനും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രണ്ട് എഡിഷനുകളില്‍ തുടരെ തങ്ങളെ നയിച്ച നായകനെ മൂന്നാം എഡിഷനില്‍ വിറ്റ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഡല്‍ഹി ക്യാപിറ്റല്‍സിന് അശ്വിനെ കൈമാറിയ വിവരം കിങ്‌സ് ഇലവന്‍ പഞ്ചാബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

1.5 കോടി രൂപയ്ക്കാണ് അശ്വിനെ ഡല്‍ഹി ക്യാപിറ്റല്‍സിന് പഞ്ചാബ് കൈമാറിയത്. ഐപിഎല്‍ ലേലത്തില്‍ അശ്വിന് ലഭിച്ച 7.6 കോടി രൂപ തന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തിന് പ്രതിഫലമായി നല്‍കണം. അശ്വിന് വേണ്ടി 1.5 കോടി രൂപ ചിലവഴിച്ചതിന് ഒപ്പം ഒരു താരത്തെ കൂടി പഞ്ചാബിന് ഡല്‍ഹി നല്‍കി.

കര്‍ണാടക സ്പിന്നര്‍ ജഗദ്ദീഷ് സുചിത്തിനെയാണ് കിങ്‌സ് ഇലവന് അശ്വിന് വേണ്ടി ഡല്‍ഹി നല്‍കിയത്. ഡല്‍ഹിയില്‍ നിന്ന് ട്രെന്റ് ബോള്‍ട്ടിനെ പഞ്ചാബ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കീവീസ് താരത്തെ വിട്ട് നല്‍കാന്‍ ഡല്‍ഹി തയ്യാഖായില്ല. 2018, 19 ഐപിഎല്‍ സീസണുകളില്‍ പഞ്ചാബിനെ നയിച്ചത് അശ്വിനായിരുന്നു.

രണ്ട് സീസണിന്റേയും തുടക്കത്തില്‍ പഞ്ചാബ് മികച്ച ഫലം നേടിയെടുത്തെങ്കിലും സീസണിന്റെ മധ്യത്തിലും ഒടുക്കത്തിലും അശ്വിന് പാടെ പിഴച്ചു. ഡല്‍ഹി അശ്വിന്റെ നാലാമത്തെ ഫ്രാഞ്ചൈസിയാണ്. നേരത്തെ ചെന്നൈ, പുനെ, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവയ്ക്ക് വേണ്ടിയാണ് അശ്വിന്‍ കളിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി