കായികം

സച്ചിനെ പോലെയാണ് രോഹിത്, ആ ഇനം ഒന്നേയുണ്ടാവൂ, കോഹ് ലിക്ക് അതുപോലെ കളിക്കാനാവില്ല; പ്രശംസ കൊണ്ട് മൂടി സെവാഗ്‌

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട് ട്വന്റി20ക്ക് പിന്നാലെ രോഹിത് ശര്‍മയെ പ്രശംസ കൊണ്ട് മൂടി മുന്‍ താരം വീരേന്ദര്‍ സെവാഗ്. രോഹിത്തിന്റേത് പോലെ ഇങ്ങനെ കളിക്കാന്‍ കോഹ് ലിക്ക് സാധിക്കില്ലെന്നാണ് സെവാഗ് പറയുന്നത്. രാജ്‌കോട്ടില്‍ 152 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ 15ാം ഓവറില്‍ രോഹിത് അനായാസ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

ഒരോവറില്‍ തന്നെ മൂന്നും നാലും സിക്‌സ് പറത്തുക, 45 പന്തില്‍ 80-90 റണ്‍സ് സ്‌കോര്‍ ചെയ്യുക...അതൊരു കലയാണ്..രോഹിത് ഇങ്ങനെ കളിക്കുന്നത് പോലെ കോഹ് ലി കളിച്ച് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല, സെവാഗ് പറഞ്ഞു. സച്ചിനൊപ്പം ടീമിലുള്ളപ്പോള്‍ സച്ചിന്‍ പറയുമായിരുന്നു കാര്യവും സെവാഗ് വെളിപ്പെടുത്തുന്നു.

ഫീല്‍ഡില്‍ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കും എങ്കില്‍ നിങ്ങള്‍ക്കെല്ലാം അത് ചെയ്യാനാവും എന്നാണ് സച്ചിന്‍ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍, ദൈവം ഒന്നേയുള്ളെന്നും, ദൈവത്തിന് മാത്രം സാധിക്കുന്നവയാണ് ഇവയെന്നും സച്ചിന് മനസിലാവില്ലായിരുന്നു എന്നും സെവാഗ് പറയുന്നു. സച്ചിനെ പോലൊരു താരം ആവുകയാണ് രോഹിത്. രോഹിത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ്. നിലവില്‍ ഇങ്ങനെ മാറ്റാര്‍ക്കും സാധിക്കില്ല.

പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെടും എന്ന പേടിയാണ് ധവാനെ പിടികൂടിയിരിക്കുന്നത് എന്ന് സെവാഗ് പറഞ്ഞു. ടെസ്റ്റില്‍ ധവാന് നേര്‍ക്ക് വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് വല്ലാതെ കുറഞ്ഞു. ട്വന്റി20യിലും അത് തന്നെയാണ് ധവാന് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് സെവാഗ് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത